SignIn
Kerala Kaumudi Online
Saturday, 24 October 2026 1.25 AM IST

എസ്.എം.എ മരുന്ന് , പ്രശ്നമുണ്ടായാൽ ആര് സമാധാനം പറയും: ഗോവിന്ദൻ

aa

തിരുവനന്തപുരം: എസ്.എം.എ രോഗത്തിന് ഗുണനിലവാരം ഉറപ്പാക്കാത്ത മരുന്ന് നൽകി കുഴപ്പങ്ങളുണ്ടായാൽ ആര് സമാധാനം പറയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്ത മരുന്നുകൾ എങ്ങനെ ആശുപത്രിയിലെത്തി. പ്രശ്നമില്ലെങ്കിൽ മരുന്ന് പിൻവലിച്ചത് എന്തിനാണ്. ക്ലിനിക്കൽ പരശോധന പൂർത്തിയായിട്ടുണ്ടോ. ഗുണനിലവാരം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പരശോധിച്ചിട്ടുണ്ടോ. ടെൻഡർ നടപടികൾ വൈകിയത് എന്തുകൊണ്ട്. ഒരു കമ്പനിക്ക് മാത്രം പ്രത്യേക ഇളവ് നൽകിയത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

മുൻ ആരോഗ്യമന്ത്രിമാർ ഉന്നയിച്ച സംശയങ്ങൾക്ക് മന്ത്രി കെ.മുരളീധരന് മറുപടിയില്ല. പിണറായി വിജയനെതിരായ ഇ.ഡി കേസ് രാഷ്ട്രീയ വേട്ടയാടലാണ്. നിയമപരമായും രാഷ്ട്രീയമായും നേരിടും. കിഫ്ബിയെ തകർക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ അജൻഡയുടെ തുടർച്ചയാണ്. കണ്ണൂരിൽ ഭൂമി വാങ്ങിയതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ല.

കേരളത്തിന്റെ ആസൂത്രണ പ്രവർത്തനങ്ങൾ മുഴുവൻ എംപാനൽ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തിന്റെ വിഭവശേഷി സംബന്ധിച്ച വിവരങ്ങൾ വിദേശ ഏജൻസികൾക്ക് ലഭിക്കും. പുതിയ ഗവർണറുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റി ആയതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും വ്യക്തമാക്കി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVGOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA