SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.30 AM IST

ചെറുനാരങ്ങയ്ക്ക് പെരിയ വില, കിലോയ്ക്ക് 80 ൽനിന്ന് 280ലേക്ക്

lemon

തിരുവനന്തപുരം/ ആലപ്പുഴ: ചെറുനാരങ്ങയ്ക്ക് ഇപ്പോൾ അത്ര ചെറുതല്ല വില. പൊതുവിപണിയിൽ കിലോയ്ക്ക് 200-280 രൂപ. ജൂലായിൽ 80-90 രൂപയായിരുന്നു. ഓണത്തിന് മുമ്പ് 120 രൂപയായി. അവിടെ നിന്നാണ് വിലക്കുതിപ്പ്. ഒരു ചെറുനാരങ്ങയ്ക്ക് 10-15 രൂപ വരെ ഈടാക്കുന്നുണ്ട്.

ഓണവും വിവാഹ സീസണും കാരണം ചിങ്ങമാസത്തിൽ പൊതുവേ നാരങ്ങാവില കൂടാറുണ്ടെങ്കിലും സീസൺ അവസാനിക്കാറാകുമ്പോൾ വില കുറയുകയാണ് പതിവ്. എന്നാൽ,​ ആ ട്രെൻഡ് കാണുന്നില്ല. ലഭ്യതക്കുറവും ചൂട് ക്രമാതീതമായി ഉയർന്നതും വില ഇനിയും കൂടാനിടയാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

വരവ് കുറഞ്ഞു,​

വില കൂടി

1 തമിഴ്നാട്ടിലെ പുളിയംകുടിയിൽ നിന്നാണ് പ്രധാനമായും ചെറുനാരങ്ങയെത്തുന്നത്. ആന്ധ്ര, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നും എത്തുന്നുണ്ട്.

2 കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തെ ബാധിച്ചു. ഇതോടെ വരവ് കുറഞ്ഞതാണ് വിലവർദ്ധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARANGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA