SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 PM IST

കന്യാസ്‌ത്രീകളുടെ അറസ്റ്റ്: പാർലമെന്റിൽ പ്രതിഷേധം

udfmpsprotest29

ന്യൂ ഡൽഹി: ഛത്തിസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് എം.പിമാർ പാർലമെന്റിനു മുൻപിൽ പ്രതിഷേധിച്ചു. ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, കെ സുധാകരൻ, അടൂർ പ്രകാശ്, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, എം.കെ രാഘവൻ, വി.കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, അബ്ദുൽ സമദ് സമദാനി, എന്നിവരാണ് പ്രതിഷേധിച്ചത്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവർ ലോക്‌സഭയിലും ജോൺ ബ്രിട്ടാസ്, സന്തോഷ് കുമാർ, എ.എ. റഹീം, ഹാരിസ് ബീരാൻ, ജെബി മേത്തർ തുടങ്ങിയവർ രാജ്യസഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും തള്ളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA