SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.35 AM IST

ഒന്നും അച്ഛന് പകരമാവില്ല : നവീൻ ബാബുവിന്റെ മകൾ

1

പത്തനംതിട്ട : തീരാനഷ്ടത്തിൽ നിന്ന് ഒരു തരി ആശ്വാസമാണ് ലഭിച്ച ജോലിയെന്ന് അന്തരിച്ച എ.ഡി.എം നവീൻ ബാബുവിന്റെ മൂത്ത മകൾ നിരഞ്ജന പറഞ്ഞു. സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് ലഭിച്ച ശേഷം കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു നിരഞ്ജന. സമാശ്വാസ തൊഴിൽ ദാന പദ്ധതിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഭക്ഷ്യ സുരക്ഷാ ഓഫീസറായി നിയമിച്ച് ഇന്നലെ വൈകിട്ട് 4.15 നാണ് ഉത്തരവ് പത്തനംതിട്ട കളക്ടറേറ്റിലെ മെയിലിലെത്തിയത്.

എവിടെയാണ് നിയമനമെന്നില്ല. അച്ഛന് പകരമാവില്ല മറ്റൊന്നും. നീതിയിൽ വിശ്വസിച്ചാണ് മുമ്പോട്ടുപോകുന്നത്. അച്ഛനെ ഏറെ സ്‌നേഹിക്കുന്ന മകൾ എന്ന നിലയിൽ ഇങ്ങനെയൊരു ജോലി വേണമോയെന്ന് സംശയിച്ചിരുന്നു. പിന്നീട് എല്ലാവരുടെയും നിർബന്ധത്തിന് ശേഷം സമ്മതം മൂളി- നിരഞ്ജന പറഞ്ഞു.

ബി.ടെക് ഫുഡ് ടെക്‌നോളജിയാണ് പഠിച്ചത്. ഒരു വർഷമായി മലയാലപ്പുഴ മുസലിയാർ കോളേജിൽ ലക്ചററാണ്. നവീൻ ബാബുവിന്റെ ഇളയ മകൾ നിരുപമ ബി.ടെക്ക് രണ്ടാം വർഷമാണ്. ബി.ഡി.എസിന് പോകാനായിരുന്നു താൽപര്യമെങ്കിലും നവീൻ ബാബുവിന്റെ മരണത്തോടെ അഡ്മിഷൻ വൈകി, ബി.ടെക്കിനെത്തി. യു.ഡി.എഫ് സർക്കാർ അനുകൂലമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA