SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

എങ്കിലും പൊന്നേ! പവന് 76,960 രൂപ

READ ENGLISH VERSION

gem

കൊച്ചി: സ്വർണ വില ഇന്നലെ പവന് 1,200 രൂപ കൂടി 76,960 രൂപയിലെത്തി. ഗ്രാമിന് 150 രൂപ വർദ്ധിച്ച്,​ 9,620 രൂപയായി. നിലവിലെ വിലയനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 83,500 രൂപയാകും.

ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതും അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതയുമാണ് വില ഉയരാൻ കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (28.35 ഗ്രാം) 32 ഡോളർ കുതിപ്പോടെ 3,446 ഡോളറിലെത്തി.

അമേരിക്കയിൽ നാണയപ്പെരുപ്പം ഉയരുന്നതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുത്തനെ കുറയ്ക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക നയത്തിലെ ചാഞ്ചാട്ടം ഡോളറിന്റെ വിശ്വാസ്യതയ്ക്കും മങ്ങലേൽപ്പിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA