SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.07 AM IST

​​​​​​​നീറ്റ്, ഭാവിയുടെ ദിശാനിർണയം

f

നീറ്റ് പരീക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സഫയർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. വി.സുനിൽ കുമാർ എഴുതുന്നു.


ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ ഒറ്റ വേദിയിൽ ഒത്തുചേരുന്ന പരീക്ഷയാണ് നീറ്റ്. ഇതൊരു സാധാരണ പരീക്ഷയല്ല, വിദ്യാർത്ഥിയുടെ മെഡിക്കൽ സ്വപ്നങ്ങളിലേക്കുള്ള പ്രധാന കവാടമാണ്. അതിനാൽ ഈ പരീക്ഷയെ സമീപിക്കുമ്പോൾ ശരിയായ ദിശയും കൃത്യമായ പ്ലാനിംഗും സ്ഥിരമായ പരിശ്രമവും അത്യന്താപേക്ഷിതമാണ്.

സിലബസ് പൂർണമായി മനസിലാക്കുക

നീറ്റ് സിലബസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) കൃത്യമായി പഠിച്ച്, കൂടുതൽ വെയിറ്റേജുള്ള ടോപ്പിക്കുകൾക്ക് മുൻഗണന നൽകുക. പഠിച്ചത് ഉറപ്പാക്കാൻ ദിവസേന റിവിഷൻ ചെയ്യുക. 'Read- Revise- Practice" എന്ന ശൈലി പിന്തുടരുക.

മുൻവർഷ ചോദ്യങ്ങൾ (PYQs)

കഴിഞ്ഞ ഒന്നുമുതൽ 5 വർഷം വരെ ചോദിച്ച ചോദ്യങ്ങൾ സോൾവ് ചെയ്യുക. ഇത് ചോദ്യത്തിന്റെ രീതി മനസിലാക്കാൻ സഹായിക്കും. ആഴ്ചയിൽ കുറഞ്ഞത് 5 ഫുൾ സിലബസ് മോക്ക് ടെസ്റ്റ് എഴുതുക. ടെസ്റ്റ് കഴിഞ്ഞ് തെറ്റുകൾ കണ്ടെത്തി അനലൈസ് ചെയ്യുന്നത് വിജയത്തിന്റെ രഹസ്യമാണ്.

സമയ നിയന്ത്രണ പരിശീലനം

180 ചോദ്യങ്ങൾ 3 മണിക്കൂറിനുള്ളിൽ സോൾവ് ചെയ്യാനുള്ള പ്രാക്ടീസ് നിർബന്ധമാണ്. ഓരോ സബ്ജക്ടിനും സമയം ക്രമീകരിക്കാൻ അഭ്യാസം നേടുക. ഫോർമുലകൾ, റിയാക്ഷൻസ്, ഡയഗ്രം എന്നിവ concise ആയി കുറിച്ചുവയ്ക്കുക. ഇത് അവസാന റിവിഷനിൽ വളരെ സഹായകരമാണ്. നെഗറ്റീവ് മാർക്കിംഗ് ഉള്ളതിനാൽ ബ്ളൈൻഡ് ഗസ്സിംഗ് ഒഴിവാക്കുക. എലിമിനേഷൻ മെത്തേഡ് ഉപയോഗിച്ച് ശരിയായ ഉത്തരങ്ങൾ കണ്ടെത്തുക.

സ്ട്രെസ് കൺട്രോൾ ചെയ്യുക
ഓവർത്തിങ്കിംഗ് ഒഴിവാക്കി പോസിറ്റീവ് മൈൻഡ് സെറ്റ് നിലനിറുത്തുക. ആത്മവിശ്വാസം തന്നെയാണ് വിജയത്തിന്റെ പ്രധാന താക്കോൽ. അതുകൊണ്ടുതന്നെ ഞങ്ങൾ ഒരു മോക്ക് ടെസ്റ്റ് ആരംഭിക്കുന്നു. ഈ ടെസ്റ്റിൽ 10 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലെ ഉത്തരങ്ങൾ തയ്യാറാക്കി. അതിന്റെ ഫോട്ടോ എടുത്ത് ഈ 9645474080 വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയയ്ക്കുക. എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരങ്ങൾ നൽകുന്ന 50 പേർക്ക് പ്രത്യേക സമ്മാനം ലഭിക്കും. അതോടൊപ്പം, ഞങ്ങൾ നടത്തുന്ന Full Mock Testൽ
സൗജന്യമായി പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഇതുകൂടാതെ, ആ മോക്ക് ടെസ്റ്റിൽ ടോപ്പ് റാങ്ക് നേടുന്നവർക്ക് ഗോൾഡ് കോയിൻ സമ്മാനമായി നൽകും. ചോദ്യങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA