SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

നീറ്റ് പിജി – MCC മൂന്നാം റൗണ്ടിലേക്ക് 15 വരെ രജിസ്റ്റർ ചെയ്യാം

p

ജനുവരി നാലിന് പ്രഖ്യാപിക്കാനിരുന്ന നീറ്റ് പി.ജി മൂന്നാം റൗണ്ട് (മോപ്പ്‌ അപ്പ്) കട്ട് ഓഫ് മാർക്ക് കുറച്ചതിനെത്തുടർന്ന് അനിശ്ചിതമായി തുടരുന്നു. മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി ഒന്നാം റൗണ്ടിലോ, രണ്ടാം റൗണ്ടിലോ ലഭിച്ച സീറ്റുകളിൽ താത്പര്യമില്ലാത്തവർക്ക് ഉപേക്ഷിക്കാനുള്ള തീയതി ജനുവരി 14 വരെ നീട്ടി. കട്ട് ഓഫ് മാർക്ക് കുറച്ചതിനുശേഷം, കൗൺസലിംഗിന് യോഗ്യത നേടുന്നവർക്ക് ജനുവരി 15 വരെ രജിസ്‌ട്രേഷൻ നടത്താം. നീറ്റ് പി.ജി 2024 പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലവിലുള്ള കേസ് ജനുവരി 21 ലേക്ക് മാറ്റിവച്ചു.

ജർമ്മനി-തൊഴിൽ സാദ്ധ്യതകളേറുന്നു

ജർമ്മനി 2024 -25 വർഷത്തിൽ നാലു ലക്ഷം അന്താരാഷ്ട്ര വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. ജർമ്മൻ അക്കാഡമിക് എക്സ്ചേഞ്ച് സർവീസായ DAAD ജർമ്മനിയുടെ 200 ജർമ്മൻ സർവകലാശാലകളിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രതീക്ഷിക്കുന്ന എണ്ണം പ്രസിദ്ധീകരിച്ചത്. പ്രതിവർഷം 10 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. വിസ നടപടിക്രമങ്ങൾ, താമസ സൗകര്യം കണ്ടെത്തൽ, വർദ്ധിച്ചു വരുന്ന ജീവിതച്ചെലവുകൾ എന്നിവ ജർമ്മൻ ഉപരിപഠനത്തിനു ശ്രമിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളിൽ ചിലതാണ്. സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ ജർമനിയിൽ തൊഴിലവസരങ്ങളേറെയുണ്ടെങ്കിലും ജർമൻ ഭാഷ പ്രാവീണ്യം വിലയിരുത്തിയുള്ള സെലക്ഷൻ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. പഠനത്തോടൊപ്പം തൊഴിൽ ചെയ്യാവുന്ന മണിക്കൂറുകൾ ഇരട്ടിയാക്കാനുള്ള നീക്കം നടന്നു വരുന്നു. 2028 ഓടു കൂടി വിദേശ വിദ്യാർത്ഥികൾക്ക് ബിരുദ ശേഷം നേരിട്ട് തൊഴിലിലേക്കു കടക്കാനായി 120 ദശലക്ഷം പൗണ്ട് നീക്കിവെക്കാനുള്ള നടപടികളും പുരോഗമിച്ചു വരുന്നു.

മലേഷ്യൻ വിദ്യാഭ്യാസത്തിനു പ്രസക്തിയേറുന്നു

മലേഷ്യ ഏഷ്യൻ രാജ്യങ്ങളിലുള്ള വിദ്യാർത്ഥികളുടെ മികച്ച ഉപരിപഠന രാജ്യമായി മാറി വരുന്നു. മികച്ച ലോക റാങ്കിംഗിലുള്ള സർവ്വകലാശാലകൾ, കുറഞ്ഞ ജീവിതച്ചെലവ്, താങ്ങാവുന്ന ട്യൂഷൻ ഫീസ്, വിസ ലഭിക്കാനുള്ള എളുപ്പം, സാംസ്‌കാരിക നയം മുതലായവ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ മലേഷ്യയിലേക്ക് ആകർഷിക്കുന്നു.

ഓ​ർ​മി​ക്കാ​ൻ....

1.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്:​-​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​സെ​ഷ​ൻ​ 1​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​m​a​i​n.​n​t​a.​n​i​c.​i​n.​ ​ജ​നു​വ​രി​ 22​ ​മു​ത​ൽ​ 30​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.

2.​ ​എ​ൽ​ ​എ​ൽ.​എം​:​-​ ​കേ​ര​ള​ ​എ​ൽ​ ​എ​ൽ.​എം.​ ​ര​ണ്ടാം​ ​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ് ​പ്ര​വേ​ശ​ ​സ​മ​യ​പ​രി​ധി​ 14​-​ന് ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

3.​ ​ആ​യു​ർ​വേ​ദ​ ​പി.​ജി​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​:​-​ ​കേ​ര​ള​ ​ആ​യു​ർ​വേ​ദ​ ​പി.​ജി​ ​അ​ഞ്ചാം​ ​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ് ​റാ​ങ്കി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 13​-​ന് ​ഉ​ച്ച​യ്ക്ക് 2​ ​വ​രെ​ ​പ്ര​വേ​ശ​നം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

4.​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​പ്ര​വേ​ശ​നം​:​-​ ​കേ​ര​ള​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ആ​റാം​ ​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ് ​പ്ര​കാ​ര​മു​ള്ള​ ​പ്ര​വേ​ശ​നം​ 13​ന് ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഓ​ഡി​യോ​ ​പ്രൊ​ഡ​ക്ഷൻ
​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​സ്പോ​ട്ട് ​ ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ലെ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഓ​ഡി​യോ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​കോ​ഴ്‌​സി​ൽ​ ​ഏ​താ​നും​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​മ​തി​യാ​യ​ ​രേ​ഖ​ക​ളു​മാ​യി​ ​ജ​നു​വ​രി​ 20​ന് ​മു​മ്പാ​യി​ ​അ​ക്കാ​ഡ​മി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ശാ​സ്ത​മം​ഗ​ലം​ ​ക്യാ​മ്പ​സി​ലോ​ ​കാ​ക്ക​നാ​ട് ​ക്യാ​മ്പ​സി​ലോ​ ​എ​ത്തി​ച്ചേ​ര​ണം.​ ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​വൈ​കു​ന്നേ​രം​ 4​ ​വ​രെ​യാ​ണ് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ.​പ്ല​സ്ടു​ ​ജ​യി​ച്ചി​രി​ക്ക​ണം.​പ്രാ​യ​പ​രി​ധി​ ​ഇ​ല്ല.​ ​തി​യ​റി​യും​ ​പ്രാ​ക്ടി​ക്ക​ലും​ ​ഉ​ൾ​പ്പെ​ടെ​ ​ര​ണ്ട​ര​ ​മാ​സ​മാ​ണ് ​കോ​ഴ്‌​സി​ന്റെ​ ​കാ​ലാ​വ​ധി.​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​ര​മു​ള്ള​ ​കോ​ഴ്‌​സി​ന് 15,000​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​സൗ​ണ്ട് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ.​ജെ.​ട്രെ​യി​നിം​ഗ്,​ ​വോ​യ്‌​സ് ​മോ​ഡു​ലേ​ഷ​ൻ,​ ​ഡ​ബ്ബിം​ഗ്,​ ​പോ​ഡ്കാ​സ്റ്റ്,​ ​മ്യൂ​സി​ക് ​മാ​നേ​ജ്‌​മെ​ന്റ് ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വി​ദ​ഗ്ദ്ധ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​തി​രു​വ​ന​ന്ത​പു​രം​:​ 9744844522,​ 0471​ 2726275​ ​കൊ​ച്ചി​:​ 9895585598,0484​-2422275​ ​വെ​ബ്സൈ​റ്റ്:​w​w​w.​k​e​r​a​l​a​m​e​d​i​a​a​c​a​d​e​m​y.​o​rg

യു.​കെ​യി​ൽ​ ​സൈ​ക്യാ​ട്രിഡോ​ക്ട​ർ​മാ​ർ​ക്ക് ​അ​വ​സ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​യു.​കെ​യി​ൽ​ ​എ​ൻ.​എ​ച്ച്.​എ​സ് ​സേ​വ​ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​നാ​വി​ഗോ,​ ​ടീ​സ് ​എ​സ്‌​ക് ​ആ​ൻ​ഡ് ​വെ​യ​ർ​ ​വാ​ലി​ ​ട്ര​സ്റ്റു​ക​ളി​ൽ​ ​സൈ​ക്യാ​ട്രി​ ​ഡോ​ക്ട​ർ​മാ​ർ​ക്ക് ​അ​വ​സ​രം.​ ​ഇ​തി​നാ​യി​ ​നോ​ർ​ക്ക​ ​റൂ​ട്ട്സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ്യ​ക്തി​ഗ​ത​ ​കൂ​ടി​ക്കാ​ഴ്ച​ ​സം​ഘ​ടി​പ്പി​ക്കും.​ ​തെ​ല​ങ്കാ​ന​യി​ലെ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ചേ​രു​ന്ന​ ​ഇ​ന്ത്യ​ൻ​ ​സൈ​ക്യാ​ട്രി​ക് ​സൊ​സൈ​റ്റി​യു​ടെ​ ​വാ​ർ​ഷി​ക​ ​ദേ​ശീ​യ​ ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 22,​ 23​ ​തീ​യ​തി​ക​ളി​ലാ​ണ് ​സൈ​ക്യാ​ട്രി​ ​ഡോ​ക്ട​ർ​മാ​ർ​ക്കാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച.​ ​വേ​ദി​:​ ​താ​ജ് ​കൃ​ഷ്ണ​ ​ബ​ഞ്ചാ​ര​ ​ഹി​ൽ​സ്.​ ​സൈ​ക്യാ​ട്രി​ ​സ്‌​പെ​ഷ്യാ​ലി​റ്റി​യി​ൽ​ ​കു​റ​ഞ്ഞ​ത് ​മൂ​ന്നു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള​ള​വർw​w​w.​n​i​f​l.​n​o​r​k​a​r​o​o​t​s.​o​r​g​ ​സ​ന്ദ​ർ​ശി​ച്ച് ​ജ​നു​വ​രി​ 20​ ​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 04712770536,​ 539,​ 540,​ 577.

സീ​നി​യ​ർ​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ട്ര​ഷ​റി​ ​ഡ​യ​റ​ക്ട​റേ​റ്റി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​സീ​നി​യ​ർ​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​ത​സ്തി​ക​യി​ൽ​ 25​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​t​r​e​a​s​u​r​y.​k​e​r​a​l​a.​g​o​v.​i​n.

ന​ഴ്സിം​ഗ് ​ട്യൂ​ട്ട​ർ​ ​ഒ​ഴി​വ്

വ​ർ​ക്ക​ല​:​ ​ശി​വ​ഗി​രി​ ​ശ്രീ​നാ​രാ​യ​ണ​ ​മെ​ഡി​ക്ക​ൽ​ ​മി​ഷ​ൻ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ന​ഴ്സിം​ഗി​ൽ​ ​ന​ഴ്സിം​ഗ് ​ട്യൂ​ട്ട​ർ​മാ​രു​ടെ​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​പോ​സ്റ്റ്‌​ ​ബേ​സി​ക് ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ്,​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ്,​എം.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ഫോ​ൺ​:​ 8075995838,04702604411.​ഇ​മെ​യി​ൽ​-​ ​p​r​i​n​c​i​p​a​l​s​s​n​m​m​@​g​m​a​i​l.​c​o​m.

സ​മ്പൂ​ർ​ണ​ ​പ്ല​സ്ആ​പ്പ്
ഇ​നി​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ആ​ൻ​​​ഡ് ​ടെ​ക്‌​നോ​ള​ജി​ ​ഫോ​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ​(​കൈ​റ്റ്)​ ​സ്‌​കൂ​ളു​ക​ൾ​ക്കാ​യി​ ​സ​ജ്ജ​മാ​ക്കി​യ​ ​സ​മ്പൂ​ർ​ണ​ ​പ്ല​സ് ​മൊ​ബൈ​ൽ​ ​ആ​പ്പ് ​സൗ​ക​ര്യം​ ​ഇ​നി​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​ല​ഭ്യ​മാ​കും.​ ​സ്‌​കൂ​ളു​ക​ളി​ലെ​ ​വി​വ​ര​ശേ​ഖ​ര​ണം​ ​'​സ​മ്പൂ​ർ​ണ​'​ ​ഓ​ൺ​ലൈ​ൻ​ ​സ്‌​കൂ​ൾ​ ​മാ​നേ​ജ്‌​മെ​ന്റ് ​സോ​ഫ്റ്റ്‌​വെ​യ​റി​ലൂ​ടെ​ ​ന​ട​ത്തു​ക​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഹാ​ജ​ർ,​ ​പ​ഠ​ന​ ​നി​ല​വാ​രം​ ​എ​ന്നി​വ​ ​വി​ല​യി​രു​ത്തു​ക​യു​മാ​ണ് ​സോ​ഫ്റ്റ്‌​വെ​യ​റി​ന്റെ​ ​ല​ക്ഷ്യം.​ ​ആ​പ്പ് ​പ്ലേ​സ്റ്റോ​റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

--

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEETPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA