SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ചികിത്സാധനസഹായ വിതരണം

financial-help
ന്യൂരാജസ്ഥാൻ മാർബിൾസ് മാസം തോറും ക്യാൻസർ രോഗികൾക്കും ഡയാലിസിസ് രോഗികൾക്കും നൽകിവരുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിക്കുന്നു.ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ,ആർ.സുഭാഷ്, അഡ്വ.ഫിറോസ് ലാൽ,ഡോ.ഷീജ, മോഹനൻ, ശിവദാസൻ എന്നിവർ സമീപം

തിരുവനന്തപുരം : ന്യൂരാജസ്ഥാൻ മാർബിൾസ് മാസം തോറും നൽകിവരുന്ന ചികിത്സാ ധനസഹായം ന്യൂരാജസ്ഥാൻ മാർബിൾസിന്റെ 35 ാം വാർഷികം പ്രമാണിച്ച് 100 രോഗികൾക്ക് വിതരണം ചെയ്തു. ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് നിശ്ചയിച്ച നിർദ്ധനരായ ക്യാൻസർ, ഡയാലിസിസ് രോഗികളായ 75 പേർക്കും മറ്റുളള 25 പേർക്കുമാണ് നൽകിയത്.ഇതിന്റെ വിതരണോദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. 20 വർഷങ്ങൾക്കു മുമ്പ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് ന്യൂ രാജസ്ഥാൻ മാർബിൾസ് നിർമ്മിച്ചു നൽകിയ ഐ.സി.യു മന്ദിരം ന്യൂരാജസ്ഥാന്റെ 35 ാം വാർഷികത്തോടനുബന്ധിച്ച് നവീകരിക്കുമെന്ന് എം.ഡി സി.വിഷ്ണുഭക്തൻ അറിയിച്ചു.ന്യൂരാജസ്ഥാൻ മാർബിൾസ് വിവിധയിടങ്ങളിൽ നിർമ്മിച്ച് നൽകിയ മന്ദിരങ്ങൾ നവീകരിച്ച് വരികയാണെന്ന് വിഷ്ണുഭക്തൻ പറഞ്ഞു. ജില്ല പഞ്ചായത്തംഗം ആർ.സുഭാഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷീജ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ, ശിവദാസൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA