SignIn
Kerala Kaumudi Online
Wednesday, 10 June 2026 11.16 PM IST

കോഴിക്കോട്ട് 43കാരന് നിപ സ്ഥിരീകരിച്ചു,​ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും

READ ENGLISH VERSION
kozhikode-

കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 43കാരന് നിപ രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്ടെ മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.

ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഫറോക്ക് സ്വദേശിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ആരോഗ്യനില വഷളാകുകയും ആയിരുന്നു. രോഗിയുടെ നില ഗുരുതരമാണെന്നും ഇദ്ദേഹത്തെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സ്രവത്തിന്റെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനും ആരോഗ്യ വകുപ്പ് നടപടി ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOZHIKODE, NIPAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA