
കൊച്ചി: സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന് 15 ദിവസം പരോൾ അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പരോൾ നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിഷാമിന്റെ ഭാര്യ അമൽ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി.
സഹോദരങ്ങളുമായുള്ള സ്വത്തുതർക്കം ആർബിട്രേഷൻ ട്രൈബ്യൂണലിന് വിട്ടിരിക്കുകയാണെന്നും നടപടികൾ പൂർത്തിയാക്കാൻ നിഷാമിന്റെ സാന്നിദ്ധ്യം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും പരോളിന് അനുകൂലമായിരുന്നു. 2015 മുതൽ നിഷാം ജയിലിലാണ്. 2019ൽ രണ്ട് മാസം പരോൾ അനുവദിച്ചിരുന്നു. 2020, 2021 വർഷങ്ങളിലും ഏതാനും ദിവസം പരോളിലിറങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |