SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

ഉറപ്പായ പെൻഷൻ വേണമെന്ന് ധനമന്ത്രി, മെഡിസെപ് ഇങ്ങനെ പോരെന്ന് പ്രതിപക്ഷം

niyamasabha

തിരുവനന്തപുരം: ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ (അഷ്വേർഡ് പെൻഷൻ) വേണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. യു.ഡി.എഫാണ് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. ഉന്നതതല സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി ഒഴിവാക്കാൻ കേന്ദ്രത്തിന് സർക്കാർ കത്തെഴുതിയിരുന്നു. രാജസ്ഥാൻ, ഹിമാചൽപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ പങ്കാളിത്തപെൻഷൻ പദ്ധതി മാറ്റാൻ കേന്ദ്രം അനുവദിച്ചില്ല. നിയമപരമായി ഇത് സാദ്ധ്യമല്ലെന്നാണ് കേന്ദ്രനിലപാടെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ഈ രീതിയിൽ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പദ്ധതിക്ക് ബഡ്‌ജറ്റിൽ പണം വകയിരുത്തിയിരുന്നത് ഒഴിവാക്കി. ജീവനക്കാരിൽ നിന്ന് 6000 രൂപ പ്രതിവർഷം ഈടാക്കുന്ന പദ്ധതിയിൽ സർക്കാരിന് 322 കോടി രൂപയുടെ നേട്ടമുണ്ടാകുന്നു. ചികിത്സ ലഭ്യമായ ആശുപത്രികളിൽ നാലിലൊന്നും കണ്ണാശുപത്രികളാണ്. പട്ടികയിലുള്ള നല്ല ആശുപത്രികളിൽ പ്രധാന വിഭാഗങ്ങളെ ഒഴിവാക്കി. യഥാർത്ഥ ബില്ലിന്റെ പത്തിലൊന്നുപോലും മെഡിസെപ്പിൽ നിന്ന് ലഭിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. എന്നാൽ മെഡിസെപ്പ് കൂടുതൽ നന്നായി നടപ്പാക്കുമെന്നും പോരായ്മകൾ പരിഹരിക്കുമെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA