SignIn
Kerala Kaumudi Online
Thursday, 22 October 2026 7.20 PM IST

നോർക്ക നെയിം പദ്ധതി: തിരിച്ചെത്തിയ പ്രവാസികൾക്ക് അപേക്ഷിക്കാം

p

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു . ഓട്ടോമൊബൈൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം എന്നിവയിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകൾ. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.
രണ്ടുവർഷത്തിലധികം വിദേശത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പൻസേഷൻ) പദ്ധതി വഴി ലഭിക്കും. www.norkaroots.org സന്ദർശിച്ച് 31 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 -2770523

ജീ​വ​ൻ​ര​ക്ഷാ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ്രീ​മി​യം:
സ​മ​യം​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ജീ​വ​ൻ​ര​ക്ഷാ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​ദ്ധ​തി​യു​ടെ​ ​പ്രീ​മി​യം​ ​അ​ട​യ്ക്കാ​നു​ള്ള​ ​സ​മ​യം​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​നീ​ട്ടി​ ​ഉ​ത്ത​ര​വാ​യി.2024​ ​ഡി​സം​ബ​ർ​ 31​ആ​യി​രു​ന്നു​ ​സ​മ​യം.​ഇ​ത് ​ശ​മ്പ​ള​ത്തി​ൽ​ ​നി​ന്ന് ​പി​ടി​ക്കാ​ൻ​ ​അ​നു​മ​തി​പ​ത്രം​ ​ന​ൽ​കു​ക​യോ​ ​നേ​രി​ട്ട് ​ട്ര​ഷ​റി​യി​ൽ​ ​അ​ട​യ്ക്കു​ക​യോ​ ​ചെ​യ്യാം.​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​അ​പ​ക​ട​ ​മ​ര​ണ​ത്തി​ന് 15​ ​ല​ക്ഷം​ ​രൂ​പ​യും​ ​സ്വാ​ഭാ​വി​ക​ ​മ​ര​ണ​ത്തി​ന് ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​യും​ ​പ​രി​ര​ക്ഷ​ ​ന​ൽ​കു​ന്ന​താ​ണ് ​ജീ​വ​ൻ​ര​ക്ഷാ​ ​ഇ​ൻ​ഷ്വ​റ​ൻ​സ്.​ ​അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​പൂ​ർ​ണ​മാ​യും​ ​ശ​യ്യാ​വ​ലം​ബ​മാ​കു​ന്ന​ ​സ്ഥി​തി​യി​ൽ​ 15​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​പ​രി​ര​ക്ഷ​ ​ഉ​ണ്ടാ​കും.​ 80​ ​ശ​ത​മാ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​വൈ​ക​ല്യം​ ​സം​ഭ​വി​ച്ചാ​ലും​ ​ഇ​തേ​ ​തു​ക​ ​ല​ഭി​ക്കും.1000​രൂ​പ​യാ​ണ് ​വാ​ർ​ഷി​ക​ ​പ്രീ​മി​യം.

സാ​ക്ഷ​ര​താ​ ​മി​ഷ​നി​ൽ​ ​ക​രാ​ർ​ ​നി​യ​മ​നം

​ ​സം​സ്ഥാ​ന​ ​സാ​ക്ഷ​ര​താ​മി​ഷ​ൻ​ ​അ​തോ​റി​റ്റി​യി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ,​ ​അ​സി​സ്റ്റ​ന്റ് ​എ​ഡി​റ്റ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​(​ഒ​രു​ ​വ​ർ​ഷം​)​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​l​i​t​e​r​a​c​y​m​i​s​s​i​o​n​k​e​r​a​l​a.​o​r​g.​

ഡി.​മോ​ഹ​ൻ​ദേ​വി​ന് ​സ്ഥാ​ന​ക്ക​യ​റ്രം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​വെ​യും​ ​ഭൂ​രേ​ഖ​യും​ ​വ​കു​പ്പ് ​ദ​ക്ഷി​ണ​മേ​ഖ​ലാ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റും​ ​നി​ല​വി​ൽ​ ​അ​ഡി​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​റു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​തു​മാ​യ​ ​ഡി.​ ​മോ​ഹ​ൻ​ദേ​വി​നെ​ ​അ​ഡി​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​യി​ൽ​ ​താ​ത്കാ​ലി​ക​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NORKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA