SignIn
Kerala Kaumudi Online
Thursday, 22 October 2026 9.17 PM IST

ഓണം വാരാഘോഷം സെപ്തം. 3 മുതൽ

READ ENGLISH VERSION
o

തിരുവനന്തപുരം: സംസ്ഥാനതല ഓണം വാരാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ നടത്തും. 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ നടത്തും. ഹരിത ഓണം എന്ന നിലയിലാവും പരിപാടികൾ. കുടുംബശ്രീ ജില്ലാ സി.ഡി.എസ്, എ.ഡി.എസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും.

ഓണക്കിറ്റ് നേരിട്ടും ഓൺലൈനായും ലഭ്യമാക്കും. സപ്ലൈകോ ഓണച്ചന്തകൾ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിൽ തുടങ്ങും. കൺസ്യൂമർഫെഡ്, പ്രാഥമിക സഹ. സംഘങ്ങൾ വഴിയും വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ വിൽക്കും. ഹോർട്ടി കോർപ്പിന്റെ പച്ചക്കറി ചന്തകളും സജീവമാക്കും.

യോഗത്തിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ,സജി ചെറിയാൻ, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ, എം.ബി.രാജേഷ്, വി.ശിവൻകുട്ടി, പി.പ്രസാദ്, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA