തിരുവല്ല : കേരളകൗമുദിയുടെ ആദ്യകാല ഏജന്റും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ കാമ്പിശ്ശേരിൽ എൻ.എൻ. ചന്ദ്രൻ (78) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. 1966ൽ പത്രാധിപർ കെ. സുകുമാരനിൽ നിന്നാണ് ഏജൻസി എടുത്തത്. സി.പി.എം നെടുമ്പ്രം ലോക്കൽ കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഗുരുവാണിശ്വരം ശാഖ ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : മല്ലപ്പള്ളി വായ്പൂര് മേലേപ്പാടിക്കൽ കുടുംബാംഗം സരോജിനി അമ്മ. മക്കൾ : അശോക് കുമാർ (എനാക്റ്റ് അഡ്വർടൈസേഴ്സ്, തിരുവല്ല), ആനന്ദകുമാർ , അജിത് കുമാർ (കേരളകൗമുദി തിരുവല്ല ലേഖകൻ, എൽ.ഐ.സി അഡ്വൈസർ). മരുമക്കൾ : നിഷാമോൾ പെരിങ്ങര, രമ്യാമോൾ പാമ്പാടി , ശാന്തിനി എസ് ചിറ്റാർ (സബ് ട്രഷറി, തിരുവല്ല).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |