
കൊല്ലൂർ( കർണ്ണാടക): ശ്രീമൂകാംബിക ക്ഷേത്രത്തിലെ താന്ത്രികാചാര്യനും മുഖ്യ അർച്ചകനുമായ വി. മഞ്ജുനാഥ അഡിഗ (66) ദിവംഗതനായി. ഹൃദയ സ്തംഭനം മൂലം ബുധനാഴ്ച സ്വവസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഡോക്ടർ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. നിലവിലെ തന്ത്രിയും മുഖ്യ അർച്ചകനുമായ നിത്യാനന്ദ അഡിഗയുടെ പിതാവാണ്. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് മകന് താന്ത്രിക കർമ്മങ്ങളുടെ ചുമതല കൈമാറി ചികിത്സയും വിശ്രമജീവിതവും നയിക്കുകയായിരുന്നു. കൊല്ലൂരിൽ ക്ഷേത്ര ദർശനത്തിന് എത്തുന്ന മലയാളികൾക്ക് ഏറ്റവും അടുപ്പമുള്ള തന്ത്രിയായിരുന്നു മഞ്ജുനാഥ അഡിഗ.വർഷങ്ങളായി കൊല്ലൂർ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയാണ്.ഇദ്ദേഹം അർച്ചകനായിരിക്കുമ്പോളാണ് ഏറ്റവും കൂടുതൽ മലയാളികൾ ക്ഷേത്ര ദർശനത്തിന് എത്തിയിട്ടുള്ളത്.
കൊല്ലൂരിലെ താന്ത്രിക ഗസ്റ്റ് ഹൗസിന്റെ ഉടമയാണ്. മംഗള ഗൗരിയാണ് ഭാര്യ.. ദാക്ഷായണിയാണ് മകൾ. നരസിംഹ അഡിഗ- സവിത അഡിഗ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതനായ അരുണ അഡിഗ, ഗൗരി, പത്മാവതി.സംസ്ക്കാര ചടങ്ങുകൾ രാത്രിയോടെ സൗപർണിക നദീതീരത്തെ കുടുംബ ശ്‌മശാനത്തിൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |