SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

ഒഡിഷയിൽ കേരള മാദ്ധ്യമസംഘം പര്യടനം തുടങ്ങി

pib

തിരുവനന്തപുരം: കേന്ദ്രവാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) കേരളത്തില മാദ്ധ്യമപ്രവർത്തകർക്കായി ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാദ്ധ്യമപര്യടനം ആരംഭിച്ചു. ആറ് ദിവസം നീളുന്ന പര്യടനത്തിനായി സംഘം ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെത്തി. പി.ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആതിരതമ്പി, ഇൻഫർമേഷൻ അസിസ്റ്റന്റ് എ.എസ് നിഖിത എന്നിവർ അനുഗമിച്ചു. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എച്ച്. വിഷ്‌ണുവും സംഘത്തിലുണ്ട്.

രഘുരാജ്പൂർ യുനെസ്കോ പൈതൃകകരകൗശല ഗ്രാമം, പുരിശ്രീ ജഗന്നാഥക്ഷേത്രം, കൊണാർക്ക് സൂര്യക്ഷേത്രം, പിപിലി ആപ്ലിക് വർക്ക് ഗ്രാമം, ലിംഗരാജ് ക്ഷേത്രം, നാൽകോ ആസ്ഥാനം, ഐ.സി.എം.ആർ-ആർ.എം.ആർ.സി, ഒഡിഷ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, സ്റ്റേറ്റ് റിലീഫ് കമ്മീഷണറുടെ ഓഫീസ്, സി.എസ്.ഐ.ആർ-ഐ.എം.എം.ടി, വേൾഡ് സ്‌കിൽ സെന്റർ, ഖണ്ഡഗിരി-ഉദയഗിരി ഗുഹകൾ, എന്നിവിടങ്ങൾ സന്ദർശിക്കും.

ഒഡിഷ ഗവർണറും മുഖ്യമന്ത്രിയും സ്പീക്കറുമായും കൂടിക്കാഴ്ച നടത്തും. 18 ന് ഭുവനേശ്വറിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. ഒഡിഷയുടെ വികസനപദ്ധതികൾ, ചരിത്ര-സാംസ്കാരിക പൈതൃകം, ദുരന്തനിവാരണമാതൃകകൾ, കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ നേരിൽ കണ്ടു മനസ്സിലാക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ODISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA