SignIn
Kerala Kaumudi Online
Saturday, 24 October 2026 5.47 PM IST

ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷകൾ 17ന് ആരംഭിക്കും

p

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023 (ജനുവരി) അഡ്മിഷൻ യു.ജി പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റർ പരീക്ഷകളും 2023 (ജൂലായ്) അഡ്മിഷൻ യു.ജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകളും 2024 (ജനുവരി) അഡ്മിഷൻ യു.ജി ബി.സി.എ ഒന്നാം സെമസ്റ്റർ പരീക്ഷകളും 17ന് ആരംഭിക്കും.

വിവിധ ജില്ലകളിലെ മുപ്പത്തിയഞ്ച് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്ക് പിഴ കൂടാതെ 18 വരെയും, പിഴയോടുകൂടി 28 വരെയും അധിക പിഴയോടെ 4വരെയും യൂണിവേഴ്സിറ്റി വെബ് സൈറ്റ് ( www.sgou.ac.in or erp.sgou.ac.in ) വഴി അപേക്ഷിക്കാം. നിലവിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി - വർഗ, ഒ.ഇ.സി വിദ്യാർത്ഥികളെ പരീക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിദ്യാർത്ഥികളും പരീക്ഷാ രജിസ്‌ട്രേഷൻ നടത്തണം. ഫീസ് സംബന്ധമായ വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അടങ്ങുന്ന വിശദമായ നോട്ടിഫിക്കേഷൻ വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്.

പരീക്ഷകൾക്കുള്ള എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡുകൾ 7 മുതൽ പഠിതാക്കൾക്ക് തങ്ങളുടെ ലോഗിനിൽ കൂടി ഡൗൺലോഡ് ചെയ്യാം. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് മുൻകൂട്ടി ഉറപ്പുവരുത്തണം. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിന് പുറമെ ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം. ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്ക് e23@sgou.ac.in എന്ന ഇ-മെയിൽ വഴിയോ പ്രവൃത്തി സമയങ്ങളിൽ 9188920013, 9188920014 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യും

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ൽ​ ​വ​നം​ ​വ​ന്യ​ജീ​വി​ ​വ​കു​പ്പി​ൽ​ ​ഫോ​റ​സ്റ്റ് ​ഡ്രൈ​വ​ർ​ ​(​എ​ൻ.​സി.​എ​-​ ​ഈ​ഴ​വ​/​തി​യ്യ​/​ബി​ല്ല​വ,​ ​എ​ൽ.​സി.​/​എ.​ഐ.​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 700​/2021,​ 703​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​മാ​റ്റി​വ​ച്ച​ ​ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യും​ 10,​ 11,​ 14​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 5.30​ ​ന് ​പ​ത്ത​നം​തി​ട്ട,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ലാ​യി​ ​ന​ട​ത്തും.
ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ
ജൂ​നി​യ​ർ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ഇ​ൻ​ ​പെ​യി​ന്റ​ർ​ ​(​ജ​ന​റ​ൽ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 666​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 15​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
വ്യാ​വ​സാ​യി​ക​ ​പ​രി​ശീ​ല​ന​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ഇ​ൻ​ ​ടൂ​ൾ​ ​ആ​ൻ​ഡ് ​ഡൈ​ ​മേ​ക്ക​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 655​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 16​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
ട്രാ​വ​ൻ​കൂ​ർ​ ​ഷു​ഗേ​ഴ്സ് ​ആ​ൻ​ഡ് ​കെ​മി​ക്ക​ൽ​സി​​​ൽ​ ​ബ്ല​ൻ​ഡിം​ഗ് ​അ​സി​സ്റ്റ​ന്റ് ​(​എ​സ്.​കെ.​എ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 63​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 17​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

പ്രോ​ജ​ക്ട് ​ന​ഴ്സ് ​ക​രാ​ർ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ്റ്റേ​റ്റ് ​ഹെ​ൽ​ത്ത് ​സി​സ്റ്റം​സ് ​റി​സോ​ഴ്സ് ​സെ​ന്റ​ർ​ ​കേ​ര​ള​യി​ൽ​ ​ഐ.​സി.​എം.​ആ​ർ​ ​റി​സ​ർ​ച്ചി​ലേ​ക്ക് ​പ്രോ​ജ​ക്ട് ​ന​ഴ്സി​നെ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മി​ക്കു​ന്നു.​ ​സെ​ക്ക​ൻ​ഡ് ​ക്ലാ​സ് ​മൂ​ന്നു​ ​വ​ർ​ഷ​ ​ജി.​എ​ൻ.​എം​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ്/​പ​ബ്ലി​ക്ക് ​ഹെ​ൽ​ത്ത് ​റി​സ​ർ​ച്ചി​ൽ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​പ്ര​തി​മാ​സ​ ​വേ​ത​നം​ 21,800​ ​രൂ​പ.​ ​പ്രാ​യ​പ​രി​ധി​ 30​ ​വ​യ​സ്.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ 15​ന് ​രാ​വി​ലെ​ 10​ന് ​തൈ​ക്കാ​ട് ​സ്റ്റേ​റ്റ് ​ഹെ​ൽ​ത്ത് ​സി​സ്റ്റം​സ് ​റി​സോ​ഴ്സ് ​സെ​ന്റ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​വാ​ക്ക് ​ഇ​ൻ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​s​h​r​c.​k​e​r​a​l​a.​g​o​v.​i​n.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA