SignIn
Kerala Kaumudi Online
Thursday, 22 October 2026 5.46 PM IST

ഗുരുദേവ വചനങ്ങൾ എന്നും പ്രസക്തം: മന്ത്രി രാജീവ്

rajiv

ആലുവ: ശ്രീനാരായണ ഗുരുദേവ വചനങ്ങൾ ഇപ്പോഴും എപ്പോഴും പ്രസക്തമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ 102-ാമത് സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലമതസാരവുമേകമെന്ന് ഗുരുദേവൻ പറഞ്ഞത് ചർച്ചയാകേണ്ട കാലമാണിത്. വ്യക്തികൾ അവനവനിലേക്കും ഓരോ മതവും അതത് മതങ്ങളിലേക്കും ചുരുങ്ങുന്നു. എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ചർച്ചകൾ ഉണ്ടാകണമെന്നും രാജീവ് പറഞ്ഞു.

എന്തിനെയും ഉൾക്കൊള്ളുന്ന അതിവിശാലമായ മനസും കാഴ്ചപ്പാടുമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ പ്രത്യേകതയെന്ന് അദ്ധ്യക്ഷ പ്രസംഗത്തി​ൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി​ സച്ചിദാനന്ദ പറഞ്ഞു. മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങളെ എതിർക്കാതെ ഉൾക്കൊണ്ട ഗുരുദേവൻ സഹോദരൻ അയ്യപ്പൻ അടക്കമുള്ളവരെ എങ്ങനെയാണ് ചേർത്തു നിറുത്തിയതെന്നത് ഏവർക്കും പാഠമാണ്.

അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതം പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ, ഇന്റലിജൻസ് മേധാവി പി. വിജയൻ, മെഡിമിക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപ്, ഡോ.എസ്.എസ്. ലാൽ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൃശൂർ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി​ നന്ദാത്മജാനന്ദ, വയനാട് ജൈന സമാജം സെക്രട്ടറി ജിനേന്ദ്ര പ്രസാദ്, സീഗൾ ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി ഡോ.സുരേഷ്‌കുമാർ മധുസൂദനൻ, സെന്റ് ജോസഫ്‌സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ കൗൺസിലർ ഡോ.ശാലിന, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, ഗുരുധർമ്മ പ്രചാരണ സഭ പി.ആർ.ഒ അഡ്വ.പി.എൻ. മധു, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SARVAMATHASAMMELANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA