SignIn
Kerala Kaumudi Online
Friday, 23 October 2026 11.25 PM IST

മാലിന്യ വാഹിനിയായി പമ്പ

p

പത്തനംതിട്ട: പമ്പാനദിയെ മലിനപ്പെടുത്തരുതെന്ന ബോധവത്കരണവും മുന്നറിയിപ്പും ഫലം കണ്ടില്ല. ഇക്കഴിഞ്ഞ തീർത്ഥാടന കാലത്തും പമ്പയിൽ മലിനീകരണ തോത് ഉയർന്നുവെന്ന് വിവിധ ഏജൻസികളുടെ പഠനം കണ്ടെത്തി. പമ്പാ സ്നാനം കഴിഞ്ഞ് തീർത്ഥാടകർ നദിയിൽ വസ്ത്രം ഉപേക്ഷിക്കുന്നതിലൂടെയും മനുഷ്യ വിസർജ്യത്തിലൂടെയുമാണ് മലിനീകരണ തോത് ഉയർന്നത്.
പമ്പയിൽ വസ്ത്രം ഉപേക്ഷിക്കരുതെന്ന് വിവിധ ഭാഷകളിൽ അധികൃതർ നൽകിയെങ്കിലും അറിയിപ്പുകൾ ഭക്തർ ശ്രദ്ധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. ഇക്കഴിഞ്ഞ സീസണിൽ പത്ത് ദിവസം കൂടുമ്പോൾ ഒരു ലോറി ലോഡ് എന്ന നിലയിലാണ് പമ്പയിൽ നിന്ന് വസ്ത്രങ്ങൾ നീക്കിയത്.

പി.സി.ബി റിപ്പോർട്ട്

വൈകുന്നു

പമ്പയിലെ മലിനീകരണം സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി) അന്തിമ പഠന റിപ്പോർട്ട് പൂർത്തിയായിട്ടില്ല. മുൻ വർഷങ്ങളിൽ തീർത്ഥാടനം അവസാനിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമായിരുന്നു. ആരോഗ്യവകുപ്പും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

പമ്പയിലെ കോളിഫോം ബാക്ടീരിയ

മണ്ഡല കാലത്ത്........100മില്ലി ലിറ്ററിൽ 2,​500 (അനുവദനീയമായത് 500)

മകരവിളക്ക്...............100മില്ലി ലിറ്ററിൽ 4,​000

ശരിയായ രീതിയിൽ ബോധവത്കരണം നടത്തിയതാണ്. മുന്നറിയിപ്പ് സംവിധാനങ്ങളും ഫലപ്രദമായിരുന്നു. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം വിഷയം ചർച്ച ചെയ്യും.

-അജികുമാർ,

ദേവസ്വം ബോർഡ് അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAMBA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA