
തൊടുപുഴ: പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനവും വിദ്യാഭ്യാസ സാംസ്‌കാരിക സെമിനാറും ഇന്ന് മുതൽ 25 വരെ പാപ്പൂട്ടിഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 10ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. ദിനേഷ്‌കുമാർ പതാക ഉയർത്തും. തുടർന്ന് പ്രവർത്തകസമിതി യോഗം ചേരും. 2.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി. നാരായണൻ ഉദ്ഘാടനം ചെയ്യും. ആറിന് നടക്കുന്ന കുടുംബസംഗമം പി.പി. കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സാംസ്‌കാരിക സെമിനാറിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന സമാപന യാത്രയയപ്പ് സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 25ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സമ്മേളനം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |