SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.48 AM IST

'ലോസ് ഏഞ്ചൽസിൽ നിന്നൊരു വിളി, ക്ഷേമ പെൻഷൻ കിട്ടിയില്ല"

pension

തിരുവനന്തപുരം: 'ലോസ് ഏഞ്ചൽസിൽ നിന്നും ഒരാൾ വിളിച്ചു, തന്റെ ഈ മാസത്തെ ക്ഷേമ പെൻഷൻ കിട്ടിയില്ലെന്ന് പരാതിപ്പെട്ടു'. നിയമസഭയിൽ ഇക്കാര്യം വെളിപ്പെടുത്തിയത് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. ഇത്തരം സാമ്പത്തിക ശേഷിയുള്ളവർക്ക് ക്ഷേമ പെൻഷൻ നൽകേണ്ടതുണ്ടോ എന്ന സംശയവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

എന്നാൽ, മകനോടൊപ്പം കുറച്ചുദിവസം നിൽക്കാൻ ലോസ് ഏഞ്ചൽസിൽ പോയത് അയോഗ്യതയായി കാണേണ്ടതുണ്ടോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സംശയം. മകൻ ലോസ് എഞ്ചൽസിലാണെങ്കിലും അമ്മ താമസിക്കുന്നത് കേരളത്തിലായിരിക്കും. കുറച്ചുദിവസം മകനോടൊപ്പം നിൽക്കാൻ പോയതായിരിക്കും. അതിനാൽ അവരെ ഒഴിവാക്കേണ്ടതുണ്ടോ എന്നും ചോദിച്ചു.

ചോദ്യോത്തര വേളയിലാണ്, ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ ചിലരെല്ലാം സാമ്പത്തികമായി ഭേദപ്പെട്ട സൗകര്യമുണ്ടായിട്ടും പെൻഷൻ കൈപ്പറ്റുന്നതായി ഉദാഹരണ സഹിതം മുഖ്യമന്ത്രി വ്യക്തമാക്കിയത്. പ്രതിപക്ഷത്തെ കെ.വി. സുമേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ പെൻഷൻ അനുവദിച്ചപ്പോൾ അർഹതയുണ്ടായിരുന്നവർ പിന്നീട് മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുണ്ടായപ്പോഴും അത് വാങ്ങുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് അർഹതയുള്ളവരെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പെൻഷൻ വിതരണം നാളെ മുതൽ

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു.

 നെ​ല്ല് ​സം​ഭ​ര​ണ​ ​വില വേ​ഗ​ത്തി​ൽ​ ​ല​ഭ്യ​മാ​ക്കും

​നെ​ല്ല് ​സം​ഭ​രി​ച്ച​ ​ശേ​ഷം​ ​പ​ര​മാ​വ​ധി​ ​വേ​ഗ​ത്തി​ൽ​ ​തു​ക​ ​ക​ർ​ഷ​ക​രു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​അ​നൂ​പ് ​ജേ​ക്ക​ബ് ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​മേ​യ് ​വ​രെ​ ​ക്ലെ​യിം​ ​ന​ൽ​കി​യ​വ​ർ​ക്ക് ​തു​ക​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​പി.​ആ​ർ.​എ​സ് ​ലോ​ൺ​ ​സം​വി​ധാ​ന​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA