
തിരുവനന്തപുരം:എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പദ്ധതിയിൽ ഉൾപ്പെടുന്നതിനുള്ള വേതന പരിധി 21000രൂപയായി ഉയർത്താൻ നീക്കം.നിലവിൽ 15,000 രൂപയാണ് പരിധി.2014 സെപ്തംബറിലാണ് 6,500 രൂപയിൽ നിന്ന് 15,000 ആയി ഉയർത്തിയത്. തീരുമാനം അടുത്തമാസം ഉണ്ടായേക്കും.
ഇ.പി.എഫിലേക്ക് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനും അതുവഴി കൂടുതൽ ഫണ്ട്സമാഹരിക്കാനും കഴിയും. ജീവനക്കാരന് ഉയർന്ന പെൻഷനും ലഭിക്കും. പെൻഷൻ കണക്കാക്കുന്നതിനുള്ള അടിസ്ഥാനം ഇ.പി.എസ് നിശ്ചയിക്കുന്ന വേതന പരിധിയാണ്.
അത് 21,000 രൂപയായി ഉയർത്തിയാൽ പെൻഷൻ തുകയും വർദ്ധിക്കും.
സർവീസ് കാലയളവിനെ 60 മാസത്തെ വേതനപരിധിയായ തുക കൊണ്ട് ഗുണിച്ച് അതിനെ 70കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന തുകയാണ് പി.എഫ്.പെൻഷനായി നൽകുക.
30 വർഷം ജോലിനോക്കിയ ഒരാൾക്ക് ഇ.പി.എസ് കണക്കിലെടുക്കുന്ന ശമ്പള പരിധി 15000രൂപയാണെങ്കിൽ 6857രൂപയാണ് പരമാവധി പെൻഷൻ കിട്ടുക. ശമ്പളപരിധി 21000ആയി വർദ്ധിപ്പിച്ചാൽ ഇത് 9600 രൂപയാകും.
7 കോടി ജീവനക്കാർ
ഇ.പി.എഫ് പദ്ധതിയിൽ
75 ലക്ഷം പേർ:
പെൻഷൻ വാങ്ങുന്നവർ
20 ലക്ഷം കോടി:
ഇ.പി.എഫ്
അക്കൗണ്ടിലെ
തുക
ഉയർന്ന പി.എഫ് പെൻഷൻ
നടപടിയിൽ ഇഴച്ചിൽ
ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി.എഫ് പെൻഷനുള്ള അപേക്ഷകളിൽ തുടർനടപടികൾ നിറുത്തിവയ്ക്കാൻ ഇ.പി.എഫ്.ഒ.ആസ്ഥാനത്തുനിന്ന് നിർദേശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
നടപടികൾ നിറുത്തിവെക്കാൻ അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ജീവനക്കാരുടെ കുറവും സോഫ്റ്റ്‌വെയർ പ്രശ്നങ്ങളുമാണ് മെല്ലെപ്പോക്കിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.
ഉയർന്ന പെൻഷൻ നൽകാൻ സുപ്രീം കോടതി വിധിവന്ന് രണ്ടുവർഷം പിന്നിട്ടിട്ടും അപേക്ഷകരിൽ ഒരു ശതമാനത്തിനുപോലും അനുവദിക്കാനുള്ള നടപടി പൂർത്തിയായിട്ടില്ലെന്നാണ് ആക്ഷേപം.
രാജ്യത്താകെ 17,48,775 പേരാണ് ഉയർന്ന പെൻഷന് അപേക്ഷിച്ചത്. ഇതിൽ 3.14 ലക്ഷം അപേക്ഷകൾ ക്ളിയറൻസ് കൊടുക്കാതെ ഇപ്പോഴും തൊഴിലുടമകളുടെ പക്കലാണ്.ഇ.പി.എഫ്ഒയ്ക്ക് ലഭിച്ച 14.3ലക്ഷം അപേക്ഷകളിൽ 1.48 ലക്ഷം തള്ളി.
വളരെ കുറച്ചുപേർക്ക് മാത്രമാണ്
പെൻഷൻ പേയ്‌മെന്റ് ഓർഡറുകൾ ലഭിച്ചത്. കുടിശികത്തുക വ്യക്തമാക്കിയുള്ള ഡിമാൻഡ് നോട്ടീസ് ലഭിച്ചവരുടെ എണ്ണവും കുറവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |