
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അടിയന്തര യോഗം വിളിച്ചു. നിയമസഭാ കോംപ്ലക്‌സിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന യോഗത്തിൽ ഡി.ജി.പി, ട്രാൻസ്പോർട്ട് കമ്മീഷണർ, എൻ.എച്ച്.എ.ഐ സംസ്ഥാന മേധാവി,നാറ്റ്പാക്, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ, കളക്ടർമാർ, ആർ.ടി.ഒമാർ, എസ്.പിമാർ എന്നിവർ പങ്കെടുക്കും. പ്രധാന റോഡുകളിലും ദേശീയപാതകളിലും ഉണ്ടായ അപകടങ്ങളുടെ കാരണങ്ങൾ വിശദമായി അവലോകനം ചെയ്യും.വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കൽ, റോഡ് സുരക്ഷാ നടപടികൾ കർശനമായി നടപ്പാക്കൽ എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ യോഗത്തിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |