
തിരുവനന്തപുരം: പ്ലസ് വണ്ണിന്റെ രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനത്തിന് സമയം അനുവദിച്ചിട്ടുള്ളത്. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അഞ്ചിന് മുമ്പായി രക്ഷിതാക്കൾക്കൊപ്പം സ്‌കൂളുകളിലെത്തി പ്രവേശനം നേടണമെന്ന് ഹയർ സെക്കൻഡറി അക്കാഡമിക് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരം നൽകിയത് മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കി സമർപ്പിക്കാം. രണ്ടാം അലോട്ട്‌മെന്റിൽ 20,103 പേർക്കാണ് പുതുതായി അവസരം ലഭിച്ചത്. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനവും ഇന്ന് അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |