SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

പരാജയം വിജയത്തിനുള്ള പാഠമാകണം: പ്രധാനമന്ത്രി

p

ന്യൂഡൽഹി: പരാജയങ്ങളെ വിജയത്തിന് ഊർജ്ജമാക്കണമെന്നും പരീക്ഷാ പരാജയം ജീവിതത്തിന്റെ അവസാനമല്ലെന്ന് ഓർക്കണമെന്നും വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. പരീക്ഷാ സമ്മർദ്ദം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പരീക്ഷാ പേ ചർച്ചയുടെ എട്ടാം എഡിഷനിൽ സംസാരിക്കുകയായിരുന്നു മോദി.

ഡൽഹി ഹുമയൂൺ ടോമ്പ് സ്ഥിതി ചെയ്യുന്ന സുന്ദർ നഴ്സറിയിലെ തടാകക്കരയിലായിരുന്നു ചർച്ച. ഡൽഹി വികാസ് പുരിയിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥിനി അകാൻഷ അശോകും പങ്കെടുത്തു. പകുതി മലയാളിയാണെന്നറിഞ്ഞപ്പോൾ ഹിന്ദി നന്നായി സംസാരിക്കുന്നല്ലോ എന്ന് മോദിയുടെ കമന്റ്. ഹിന്ദി ഇഷ്‌ടമാണെന്ന് പറഞ്ഞ അകാൻഷ കവിത ആലപിച്ചു. ഡൽഹി വികാസ്‌പുരി കേരള സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിയായ ആകാൻഷ ബിഹാർ സ്വദേശി അശോകിന്റെയും തിരുവല്ല സ്വദേശി റാണിയുടെയും മകളാണ്.

സാങ്കേതികവിദ്യയുടെ യുഗത്തിൽ ജനിച്ച ഇന്നത്തെ തലമുറ ഭാഗ്യം ചെയ്‌തവരാണ്. സാങ്കേതികവിദ്യ മനസ്സിലാക്കുകയും പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.വിദ്യാർത്ഥികൾ റോബോട്ടുകളല്ല. പുസ്തകങ്ങളിൽ കുടുങ്ങിയാൽ വളരാൻ കഴിയില്ല. ഇഷ്‌ടമേഖലകളിലെ പ്രവൃത്തികളും പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അനിവാര്യമാണ്. മുൻപരീക്ഷാ ചോദ്യങ്ങൾ പരിശീലിച്ചാൽ സമയം തികയാതെ വരുന്നത് പരിഹരിക്കാം. കഴിയുന്നത്ര അറിവ് നേടുക, എഴുത്ത് ശീലമാക്കുക. സുഹൃത്തുക്കളുടെയോ കണ്ടുമുട്ടുന്ന ആളുകളുടെയോ നല്ല ഗുണങ്ങളെക്കുറിച്ച് എഴുതിയാലും മതി. ഒരു ദിവസം 24 മണിക്കൂറാണ് ലഭിക്കുക. അത് ഉപയോഗപ്പെടുത്താൻ ദൈനംദിന ജോലികൾ ക്രമീകരിക്കുക.

പറയുന്ന കാര്യം പ്രാവർത്തികമാക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ നേതാവാകുന്നതെന്ന് സ്വന്തം കരിയറിനെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ബഹുമാനം സ്വാഭാവികമായി ലഭിക്കണം. പെരുമാറ്റം ബഹുമാനം നേടിത്തരും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 36 വിദ്യാർത്ഥികളാണ് എട്ടാം പരീക്ഷാ പേ ചർച്ചയിൽ പങ്കെടുത്തത്. എള്ള് കൊണ്ട് നിർമ്മിച്ച മധുരപലഹാരങ്ങൾ പ്രധാനമന്ത്രി വിതരണം ചെയ്‌തു.

കുടുംബം ഒരു

സർവകലാശാല

 ചിന്തകൾ ആരോടെങ്കിലും കുട്ടികൾ പങ്കിടണം. അല്ലെങ്കിൽ, നിങ്ങളുടെ മനസ്സ് പൊട്ടിത്തെറിക്കും. കുടുംബം ഒരു സർവകലാശാലയാണ്

 ബുദ്ധിമുട്ടുള്ളവ ആദ്യം ചെയ്യുക. ചെയ്‌ത് തീർത്തവ അടയാളപ്പെടുത്തുക. മൊബൈൽ ഫോൺ അക്കാഡമിക് പ്രകടനത്തിന് തടസമാകും

 ജങ്ക് ഫുഡ്, മൈദ ഉത്പന്നങ്ങൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം കുറഞ്ഞത് 32 തവണയെങ്കിലും ചവച്ച് കഴിക്കണം. വെള്ളം കുടിക്കുമ്പോഴും രുചി ആസ്വദിക്കണം

മക്കളുടെ താത്പര്യം

അംഗീകരിക്കുക

 മാതാപിതാക്കൾ കുട്ടിയുടെ പ്രത്യേകത അംഗീകരിക്കണം. താത്പര്യമില്ലാത്ത മേഖലകൾ തിരഞ്ഞെടുക്കാൻ നിർബന്ധിക്കരുത്

 കലാകാരനാകാൻ ആഗ്രഹിക്കുന്ന കുട്ടിയെ എൻജിനിയറോ ഡോക്ടറോ ആക്കാനാണ് ശ്രമം. അത് ജീവിതകാലം മുഴുവൻ സമ്മർദ്ദമുണ്ടാക്കും

 രണ്ട് വിദ്യാർത്ഥികളെ തമ്മിൽ താരതമ്യം ചെയ്യരുത്, മറ്റുള്ളവരുടെ മുന്നിൽ മക്കളെ വിമർശിക്കരുത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA