SignIn
Kerala Kaumudi Online
Thursday, 22 October 2026 3.54 PM IST

അദ്ധ്യാപകൻ ശശികുമാറിനെതിരെ വീണ്ടും പോക്സോ കേസ്

pocso

മലപ്പുറം: വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ മുൻ അദ്ധ്യാപകനും മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലറുമായിരുന്ന കെ.വി. ശശികുമാറിനെതിരെ (57) മറ്റൊരു പോക്‌സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇന്നലെ ലഭിച്ച പരാതിയിലാണ് മലപ്പുറം പൊലീസ് കേസെടുത്തത്. പ്രതി ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. മേയ് ഏഴിന് ലഭിച്ച ആദ്യത്തെ പരാതിയിൽ പോക്‌സോ കേസെടുത്തതിനു പിന്നാലെ ഒളിവിൽപ്പോയ ശശികുമാറിനെ മുത്തങ്ങയ്ക്ക് സമീപത്തെ റിസോർട്ടിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. 30 വർഷം അദ്ധ്യാപകനായിരുന്ന ശശികുമാർ മാർച്ചിൽ വിരമിച്ചശേഷം അദ്ധ്യാപക ജീവിതവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിനു താഴെയാണ് ആദ്യത്തെ ആരോപണം ഉയർന്നത്. തുടർന്ന്, സമാനമായ രീതിയിൽ അതിക്രമം നേരിട്ട വിദ്യാർത്ഥിനികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POCSO CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA