SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.48 AM IST

'രക്ഷാപ്രവർത്തനത്തിലെ' അട്ടിമറി: അന്വേഷണ റിപ്പോർട്ട് കൈമാറി

police

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആക്രമിച്ച കേസിലെ അട്ടിമറി അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി ഡി.ജി.പിക്ക് കൈമാറി. എസ്.പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർട്ട് കൈമാറിയത്. ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നെന്നാണ് കണ്ടെത്തൽ. എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖകളും റിപ്പോർട്ടിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. അജിത് കുമാറിന്റെ കാലത്ത് കേസ് ഡയറി തിരുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എസ്.ഐ.ടി അന്വേഷണം.

കേസിൽ പ്രതിയായ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫീസിൽ വച്ച് കേസ് ഡയറി തിരുത്തിയെന്നാണ് മുൻ അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA