SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

തീരുമാനം മാറ്റി ആലുവയിലെ നടി നടന്മാർക്കെതിരായ പരാതിയിൽ മുന്നോട്ട്

police-case

കൊച്ചി: നടന്മാർക്കെതിരെ നൽകിയ ലൈംഗികപീഡന പരാതികൾ പിൻവലിക്കാനുള്ള തീരുമാനം ആലുവ സ്വദേശിയായ നടി ഉപേക്ഷിച്ചു. എം. മുകേഷ് എം.എൽ.എ,മണിയൻപിള്ള രാജു,ജയസൂര്യ,ഇടവേള ബാബു,ബാലചന്ദ്രമേനോൻ,അണിയറപ്രവർത്തകരായ നോബിൾ,ബിച്ചു,കോൺഗ്രസ് അഭിഭാഷക സംഘടന മുൻ പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ കേസുകളുമായി മുന്നോട്ട് പോകുമെന്ന് നടി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ പോക്‌സോ കേസിനെ നിയമപരമായി നേരിടും.

സർക്കാരിൽ നിന്ന് പിന്തുണ കിട്ടുന്നില്ലെന്നും വ്യാജ പോക്‌സോ കേസിൽ കുടുക്കിയെന്നും ആരോപിച്ച് വെള്ളിയാഴ്ചയാണ് കേസുകളെല്ലാം പിൻവലിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇവർ വെളിപ്പെടുത്തിയത്. അന്വേഷണവുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു പൊലീസ് തീരുമാനം.

പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കും. തനിക്കെതിരായ വ്യാജ പോക്‌സോ കേസ് വലിയ മനോവിഷമമുണ്ടാക്കി. ഈ കേസ് ഉൾപ്പെടെയുള്ള കാരണങ്ങളാണ് പിൻവലിയാനുള്ള ആലോചനയിൽ എത്തിച്ചത്. അപവാദപ്രചാരണങ്ങളും സമൂഹമാദ്ധ്യമ ആക്രമണങ്ങളും കാരണം മാനസിക സമ്മർദത്തിലാണെന്നും നടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA