
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയതിലെ അന്വേഷണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം തെറ്റായ വിവരം നൽകിയതിന് സസ്പെൻഷനിലായിരുന്ന ഡിവൈ.എസ്.പി എം.എസ്.സന്തോഷിനെ തിരിച്ചെടുത്തു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്ര് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻ.ആർ.ഐ സെൽ ഡിവൈ.എസ്.പിയുമായിരുന്നു സന്തോഷ്. തൃശൂർ പൂരം അലങ്കോലമാക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്നത് സംബന്ധിച്ച വിവരം പൊലീസ് ആസ്ഥാനത്ത് ലഭ്യമല്ലെന്നായിരുന്നു സന്തോഷ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയത്. വേണ്ടത്ര പരിശോധനയോ അവധാനതയോ ഇല്ലാതെ മറുപടി നൽകിയതിലൂടെ തൃശൂർ പൂരം സംബന്ധിച്ച അന്വേഷണം നടക്കുന്നില്ലെന്ന തെറ്റിദ്ധാരണ പടരാനിടയാക്കിയെന്നും വിവാദത്തിന് വഴിവച്ചെന്നും കണ്ടെത്തിയായിരുന്നു സസ്പെൻഷൻ. മുഖ്യമന്ത്രിയാണ് സസ്പെൻഷന് നിർദ്ദേശിച്ചത്. സന്തോഷിനെതിരേ അന്വേഷണം പൂർത്തിയാക്കി നടപടിക്കായി ഫയൽ സർക്കാരിന് സമർപ്പിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ റദ്ദാക്കി ആഭ്യന്തര വകുപ്പ് ഡിവൈ.എസ്.പി.യെ തിരിച്ചെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |