SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

പോപ്പുലർ ഫ്രണ്ടിന്റെ 56.5 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

READ ENGLISH VERSION

popular-front

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ 56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. ഇതിൽ അധികവും കേരളത്തിലേതാണ്.

ബാങ്ക്, ഹവാല, സംഭാവന വഴി ഫണ്ട് സമാഹരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് ഇ.ഡി പറയുന്നു. ഇത്തരത്തിൽ ശേഖരിച്ച തുക കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസാം, ജമ്മു കശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. സിംഗപ്പൂരിലും മറ്റും പോപ്പുലർ ഫ്രണ്ടിന് 13,000 സജീവ അംഗങ്ങളുണ്ടെന്നും മഞ്ചേരിയിലുള്ള പി.എഫ്.ഐയുടെ സത്യസരണികേന്ദ്രം ഇസ്ലാമിക മതപരിവർത്തനത്തിനുള്ള ഇടമാണെന്നും ഇ.ഡി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POPULAR FRONT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA