SignIn
Kerala Kaumudi Online
Wednesday, 09 September 2026 9.38 PM IST

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം,​ പൊതുജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി

READ ENGLISH VERSION
power-cut-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയുമാണ് ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിക്കാൻ കാരണം. രാജ്യത്തുടനീളം വൈദ്യുതി ആവശ്യം കൂടിയതിനാൽ പവർ എക്‌സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയിലും കാര്യമായ കുറവുണ്ട്. ദേശീയതലത്തിൽ 12000 മെഗാവാട്ടിന്റെ കുറവ് നിലനിൽക്കുന്നതും സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതും സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്.

സാധാരണ സെപ്തംബർ മാസത്തെ അപേക്ഷിച്ച് പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് 800 മുതൽ 900 മെഗാവാട്ട് വരെയാണ് വർദ്ധിച്ചത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി കിട്ടാതിരിക്കുകയും ഗ്രിഡ് ഫ്രീക്വൻസി കുറയുകയും ചെയ്യുന്ന സാഹചര്യമുള്ളതിനാൽ ഇന്ന് (സെപ്തംബർ 9,​ ബുധൻ)​ വൈകിട്ട് 6.30 മുതൽ രാത്രി 1230 വരെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാദ്ധ്യതയുണ്ട്. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB, POWER CUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA