
കണ്ണൂർ: പെട്രോൾ പമ്പ് അപേക്ഷകൻ എൻ.ഒ.സിക്കായി സി.പി.ഐ നേതൃത്വത്തെ സമീപിച്ചതും അവർ ഇടപെട്ടതും തുടർന്ന് എ.ഡി.എം സ്ഥലം സന്ദർശിക്കാൻ തയ്യാറായതും പി.പി. ദിവ്യയുടെ ദുരഭിമാനം വ്രണപ്പെടുത്തിയെന്ന് സൂചന. തന്റെ ഇടപെടലുകളെക്കാൾ റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ഇടപെടലാണ് പ്രയോജനപ്പെട്ടതെന്ന തോന്നൽ പരാതിക്കാരന് ഉണ്ടായിരുന്നതായി ദിവ്യ സംശയിച്ചുവെന്നാണ് വിലയിരുത്തൽ.
പെട്രോൾ പമ്പിന്റെ എൻ.ഒ.സിക്കായി സി.പി.ഐ സഹായിച്ചെന്ന് ദിവ്യയോട് പറഞ്ഞിരുന്നതായി, പ്രശാന്തൻ കഴിഞ്ഞ ദിവസം വിജിലൻസിനും ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർക്കും നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
പ്രശാന്തന്റെ ആവശ്യപ്രകാരം നവീൻ ബാബുവിനെ വിളിച്ചെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ പറയുന്നുണ്ട്. അതിനുശേഷം എ.ഡി.എം സ്ഥലം സന്ദർശിച്ചതായി അറിഞ്ഞെന്നും സന്തോഷ് വെളിപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |