SignIn
Kerala Kaumudi Online
Thursday, 22 October 2026 5.26 PM IST

കാവി കണ്ടാൽ ഇളകേണ്ട കാര്യമില്ല: ഗോവ ഗവർണർ

ps

തിരുവനന്തപുരം:വിവാദങ്ങൾ കേരളത്തിൽ അരങ്ങ് തകർക്കുന്നുവെന്നത് ദൗർഭാഗ്യകരമെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ടെന്ന വിവാദത്തിലായിരുന്നു പ്രതികരണം.രാജ്ഭവന്റെ പരിപാടിയെ കുറിച്ച് തനിക്ക് അറിയില്ല. ഭാരതാംബ ചിത്രം മന്ത്രി വിവാദമാക്കിയത് ദൗർഭാഗ്യകരം. ഭാരത മാതാ കീ ജയ് എന്ന് സ്വാതന്ത്ര്യ സമരകാലത്ത് വിളിച്ചത് തെറ്റായിരുന്നോവെന്ന് അദ്ദേഹം ചോദിച്ചു.അതിന് ഉത്തരം പറയട്ടെ. കാവി കണ്ടാൽ അങ്ങനെ ഇളകേണ്ട കാര്യമില്ല.മഹാനായ വിവേകാനന്ദൻ കാവിയല്ലേ ധരിച്ചിരുന്നത്.അദ്ദേഹം രാജ്യത്തിന്റെ എതിരാളിയാകുമോയെന്നും ശ്രീധരൻ പിള്ള ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA