SignIn
Kerala Kaumudi Online
Thursday, 22 October 2026 7.49 PM IST

പി.എസ്.സി പ്രായോഗിക പരീക്ഷ

p

തിരുവനന്തപുരം:സംസ്ഥാന ജലഗതാഗത വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 58/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 13, 14, 15, 16, 17, 18 തീയതികളിൽ തിരുവനന്തപുരം ചാക്ക ഐ.ടി.ഐ യിൽ പ്രായോഗിക പരീക്ഷ നടത്തും.

അഭിമുഖം

തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 508/2023) തസ്തികയിലേക്ക് 9 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ വയലിൻ (കാറ്റഗറി നമ്പർ 583/2022) തസ്തികയിലേക്ക് ജനുവരി 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 304/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്കുള്ള ആദ്യഘട്ട അഭിമുഖം 10 ന് പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ വച്ചും 30, 31 തീയതികളിൽ ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ചും നടത്തും.

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 444/2023) തസ്തികയിലേക്ക് 10 ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ വച്ചും 17 ന് പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA