SignIn
Kerala Kaumudi Online
Thursday, 22 October 2026 5.42 PM IST

പി.എസ്.സി അഭിമുഖം

p

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കെമിക്കൽ എൻജിനിയറിംഗ് (ഗവ.പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 237/2023) തസ്തികയിലേക്ക് 30, 31 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 444/2023) തസ്തികയിലേക്ക് 30, 31 തീയതികളിൽ രാവിലെ 8 ന് പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 304/2023) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം ഫെബ്രുവരി 5, 6, 7 തീയതികളിൽ പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ (കാറ്റഗറി നമ്പർ 637/2023, 726/2023- ഈഴവ/തിയ്യ/ബില്ലവ, 727/2023-പട്ടികജാതി, 728/2023-മുസ്ലീം) തസ്തികയിലേക്ക് 30 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) (കാറ്റഗറി നമ്പർ 673/2023) തസ്തികയിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അനലിസ്റ്റ് ഗ്രേഡ് 3 (കാറ്റഗറി നമ്പർ 26/2024) തസ്തികയിലേക്ക് ഫെബ്രുവരി 4 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പത്താംക്ലാസ് യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്കുള്ള (സ്റ്റോർ കീപ്പർ, അസിസ്റ്റന്റ് ടൈംകീപ്പർ തുടങ്ങിയവ) (കാറ്റഗറി നമ്പർ 134/2023, 446/2023) നാലാംഘട്ട പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരി 8 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തും.

ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ
പ​ക​ർ​പ്പ് ​ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡ് ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​സ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ന​ട​ത്തി​യ​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പ് ​ന​ൽ​കാ​ൻ​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ഉ​ത്ത​ര​വി​ട്ടു.​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​രു​മാ​നൂ​ർ​ ​സ്വ​ദേ​ശി​ ​സു​നി​ൽ​ ​ന​ൽ​കി​യ​ ​അ​പ്പീ​ലി​ലാ​ണ് ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​ ​ഡോ.​എം.​ശ്രീ​കു​മാ​റി​ന്റെ​ ​നി​ർ​ദ്ദേ​ശം.

പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​സ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യു​ടെ​ ​നി​യ​മ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വ​ര​ങ്ങ​ളും​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​യി​ൽ​ ​ഓ​രോ​ ​ചോ​ദ്യ​ത്തി​ന് ​ല​ഭി​ച്ച​ ​മാ​ർ​ക്കും​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഹ​ർ​ജി​ക്കാ​ര​ൻ​ ​വി​വ​രാ​വ​കാ​ശ​ ​നി​യ​മ​പ്ര​കാ​രം​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​ന് ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡ് ​സ്റ്റേ​റ്റ് ​പ​ബ്ലി​ക് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ക​മ്മി​ഷ​ന്റെ​ ​ന​ട​പ​ടി.​ 15​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പ് ​ല​ഭ്യ​മാ​ക്കാ​നാ​ണ് ​നി​ർ​ദ്ദേ​ശം.

വ​യ​നാ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വ​യ​നാ​ട് ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലാ​യി​ ​ട്യൂ​ട്ട​ർ​ ​ഡെ​മോ​ൺ​‌​സ്ട്രേ​റ്റ​ർ,​ ​ജൂ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ത​സ്തി​ക​ക​ളി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​എം.​ബി.​ബി.​എ​സ് ​യോ​ഗ്യ​ത​യും​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​നു​മു​ള്ള​ ​ഡോ​ക്ട​ർ​മാ​ർ​ക്ക് ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​മാ​ർ​ക്ക് ​ലി​സ്റ്റ് ,​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​തെ​ളി​യി​ക്കു​ന്ന​ ​സാ​ക്ഷ്യ​പ​ത്രം,​ ​ആ​ധാ​ർ,​ ​പാ​ൻ,​ ​വ​യ​സ്സ് ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​അ​ടു​ത്ത​മാ​സം​ ​ര​ണ്ടി​ന് ​രാ​വി​ലെ​ 11​ന് ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA