SignIn
Kerala Kaumudi Online
Saturday, 24 October 2026 5.47 PM IST

പി.എസ്.സി പ്രമാണപരിശോധന

p

കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റീഡർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 675/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 17ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 427/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർക്ക് 18ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ഇ.ആർ. 13 വിഭാഗവുമായി ബന്ധപ്പെടണം (0471 2546512).

ശാരീരിക അളവെടുപ്പും

കായികക്ഷമതാ പരീക്ഷയും

കേരള പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 584/2023, 732/2023-എസ്.സി.സി.സി, 733/2023-മുസ്ലിം) തസ്തികയിലേക്ക് 17, 18, 19, 20, 21 തീയതികളിൽ രാവിലെ 5.30ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

അഭിമുഖം

പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 597/2023) തസ്തികയിലേക്ക് 19, 20 തീയതികളിൽ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

ഒ.എം.ആർ പരീക്ഷ

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 36/2024) തസ്തികയിലേക്ക് 19ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

വനിത ശിശുവികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്) (കാറ്റഗറി നമ്പർ 236/2024, 254/2024-പട്ടികജാതി/പട്ടികവർഗ്ഗം) തസ്തികയിലേക്ക് 24 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA