
തിരുവനന്തപുരം: കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (പട്ടികവർഗ്ഗം, എസ്.സി.സി.സി, ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 212/2023, 214/2023, 215/2023, 513/2023) തസ്തികയിലേക്ക് 27, 28 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കാസർകോട്ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 27, 28 തീയതികളിൽ പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 215/2023) തസ്തികയിലേക്ക് 28 ന് പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ തമിഴ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 355/2022, 356/2022) തസ്തികയിലേക്ക് 25 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546447.
ഒ.എം.ആർ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ മെഷീനിസ്റ്റ് (കാറ്റഗറി നമ്പർ 137/2024) തസ്തികയിലേക്ക് 27 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ടർണിംഗ്) (കാറ്റഗറി നമ്പർ 196/2024) തസ്തികയിലേക്ക് 28 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |