SignIn
Kerala Kaumudi Online
Thursday, 22 October 2026 12.40 PM IST

പി.എസ് .സി

s

സൈക്ലിംഗ് ടെസ്റ്റ്

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ഓഫീസ് അറ്റൻഡർ ഗ്രേഡ് 2 (പാർട്ട് 1 - ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 105/2022) തസ്തികയിലേക്ക് 11 ന് രാവിലെ 7 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സൈക്ലിംഗ് ടെസ്റ്റ് നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും സൈക്കിളും സഹിതം രാവിലെ 6.30 ന് ഹാജരാകണം. ഫോൺ: 0471 2546442 .

അഭിമുഖം

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം, ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 215/2023) തസ്തികയിലേക്ക് 7 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 7 ന് പി.എസ്.സി. ആസ്ഥാന ഓഫീസിലും ചും 26, 27, 28 തീയതികളിൽ പി.എസ്.സി. ഇടുക്കി ജില്ല ഓഫീസിലും രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് 11, 12 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA