SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.09 AM IST

പി.എസ്.സി

images

തിരുവനന്തപുരം: കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മാദ്ധ്യമം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 27/2025) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 1നും ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മാദ്ധ്യമം) (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 24/2025) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ജൂലൈ 1, 2, 3 തീയതികളിലും പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ നടത്തും.
 കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 357/2025) തസ്തികയിലേക്ക് ജൂലൈ 1, 2, 3, 15 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ് (ഗവ.പോളിടെക്നിക്ക് കോളേജുകൾ) (കാറ്റഗറി നമ്പർ 720/2024) തസ്തികയിലേക്ക് 2026 ജൂലൈ 1, 2, 3, 8, 9, 10 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.7 വിഭാഗവുമായി ബന്ധപ്പെടണം.


സർട്ടിഫിക്കറ്റ് പരിശോധന
 കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025) തസ്തികയിലേക്ക് 26ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

 തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) (കാറ്റഗറി നമ്പർ 239/2025-പട്ടികജാതി, 240/2025-പട്ടികവർഗ്ഗം) തസ്തികയിലേക്ക് 26ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA