SignIn
Kerala Kaumudi Online
Thursday, 22 October 2026 1.37 PM IST

ചോദ്യ ചോർച്ച: രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ

a

കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണ വിധേയമായ കൊടുവള്ളി ആസ്ഥാനമായ എം.എസ് സൊല്യൂഷൻസിലെ രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ. മലപ്പുറം ഹാജിയാർപ്പള്ളി തുമ്പത്ത് വീട്ടിൽ ടി. ഫഹദ്, കോഴിക്കോട് പുതിയങ്ങാടി ചാപ്പം കണ്ടി സി.കെ. ജിഷ്ണു എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഉടമ മുഹമ്മദ് ഷുഹൈബ് തയ്യാറാക്കിയ ചേദ്യങ്ങൾ യൂട്യൂബ് വഴി പ്രചരിപ്പിച്ചത് ഇവരാണ് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നേരത്തെ മൂന്നു തവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടും ഇവർ ഹാജരായിരുന്നില്ല. വഞ്ചന,സംഘടിത ഗൂഢാലോചന ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടും മൂന്നും പ്രതികളാണിവർ. ഹാജരാകാൻ നോട്ടീസ് നൽകിയ സമയത്ത് ഇവർ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. എം.എസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാക്ഷേ ഹൈക്കോടതി 12ന് പരിഗണിക്കുമെന്നും കോടതി തീർപ്പു കൽപ്പിക്കുന്നവരെ അറസ്റ്റു ചെയ്യരുതെന്നാണ് ഹൈക്കോടതി നിർദ്ദേശമെന്നും ക്രൈംബ്രാഞ്ച് ഡിവെെ.എസ്.പി സുനിൽ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പർ എം.എസ്. സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയതായാണ് ക്രെെംബ്രാഞ്ച് കണ്ടെത്തിയിരുന്നത്. തുടർന്ന് സ്ഥാപനത്തിനെതിരെ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തി ക്രെെംബ്രാഞ്ച് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: QUESTION PAPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA