
□കർശന നടപടി സ്വീകരിക്കും
തിരുവനന്തപുരം : ഹയർ സെക്കൻഡറി ചോദ്യ പേപ്പറിൽ അക്ഷരത്തെറ്റുകൾ കടന്നു
കൂടിയ സംഭവത്തിൽ കുറ്റക്കാരെ സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ
മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ആരാണ് ചോദ്യപേപ്പർ അവസാനം നോക്കിയത് എന്നത് സംബന്ധിച്ചാണ് സൂചനകൾ ലഭിച്ചത്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മൈക്രോ പ്രിന്റിംഗ്
വഴി കോപ്പിയടി
സംസ്ഥാനത്തെ ചില സ്കൂളുകളിൽ മൈക്രോ പ്രിന്റിംഗ് വഴി കോപ്പിയടി നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്.
ഓരോ ജില്ലയ്ക്കും പതിന്നാല് ഉദ്യോഗസ്ഥരെ നിയോഗിച്ച് മിന്നൽപ്പരിശോധന നടത്തിയതിൽ ധാരാളം കോപ്പിയടി സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നടപടി ഫലപ്രഖ്യാപന വേളയിൽ തീരുമാനിക്കും. കോപ്പിയടി പ്രോത്സാഹിപ്പിക്കുന്ന വാട്‌സ് ആപ് ഗ്രൂപ്പുകൾ, യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെ വകുപ്പ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.
എൻട്രൻസിനുള്ള
തയാറെടുപ്പ്
ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ചിന്തിച്ചെഴുതുന്ന തരത്തിലുള്ള പുതിയ തലമുറ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഓർമ്മയിൽ നിന്ന് ഉത്തരമെഴുതുന്നതിന് പകരം വിശകലനാത്മകമായി ചോദ്യങ്ങളെ സമീപിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. എൻട്രൻസ് പരീക്ഷയിൽ കുട്ടികൾ പിന്നാക്കം പോകാതിരിക്കാനാണ് ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത്. വരും വർഷങ്ങളിൽ എട്ടാം ക്ളാസ് മുതൽ ഈ രീതി ഏർപ്പടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |