SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

7 വയസുകാരിയുടെ പേവിഷ മരണം, ഞരമ്പിൽ കടിയേറ്റത് ഗുരുതരമായി

mother

തിരുവനന്തപുരം : ഏഴു വയസുകാരിയുടെ കൈ ഞരമ്പ് തെരുവ് നായയുടെ കടിയേറ്റ് മുറിഞ്ഞത് പേവിഷം പെട്ടെന്ന് തലച്ചോറിലെത്തുന്നതിനിടയാക്കി. ഞരമ്പിന്റെ സാന്ദ്രത കൂടിയ ഭാഗത്താണ് കടിയേറ്റ് ആഴത്തിൽ മുറിവുണ്ടായത്. കുട്ടിയുടെ മരണശേഷം എസ്.എ.ടി സൂപ്രണ്ട് ഡോ.എസ്.ബിന്ദു വാർത്താസമ്മേളനം വിളിച്ചാണ് ഇക്കാര്യം വിശദീകരിച്ചത്.

അതിവേഗം വൈറസ് തലച്ചോറിലെത്തിയതോടെ വാക്‌സിന് പ്രതിരോധം തീർക്കാൻ കഴിയാതെ പോയി. മൂന്നു ഡോഡ‌് വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ നിയാ ഫൈസൽ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.

വാക്സിൻ ഫലപ്രദമാണെന്ന് ഡി.എം.ഇ ഡോ.വിശ്വനാഥൻ പറഞ്ഞു. വാക്സിന് വൈറസിനെ നിർവീര്യമാക്കാൻ കഴിയും മുൻപ് വൈറസ് ഞരമ്പിൽ കയറിയാൽ അപകടമാണ്. കുട്ടിയുടെ അമ്മ ക്വാറന്റൈനിൽ അല്ലെന്നും ഡോക്ടർമാർ പറഞ്ഞു. മെഡിക്കൽ കോളേജിലെ ഇൻഫക്ഷൻ ഡിസീസ് വിഭാഗം മേധാവി ഡോ.അരവിന്ദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

'​പ​റ​ഞ്ഞ​ത് ​ആ​രും​ ​കേ​ട്ടി​ല്ല,​​​ ​എ​ന്റെ
കു​ഞ്ഞി​നെപ​ട്ടി​ ​ക​ടി​ച്ചു​കീ​റി'

തി​രു​വ​ന​ന്ത​പു​രം:'​'​അ​വി​ടെ​ ​വേ​സ്റ്റ് ​ഇ​ട​രു​ത്,​ ​ഇ​ട​രു​ത് ​എ​ന്ന് ​എ​ല്ലാ​വ​രോ​ടും​ ​പ​റ​ഞ്ഞ​താ​ണ്.​ ​ആ​രും​ ​കേ​ട്ടി​ല്ല.​ ​അ​തു​ ​തി​ന്നാ​ൻ​ ​വ​ന്ന​ ​പ​ട്ടി​ക​ളാ​ണ് ​എ​ന്റെ​ ​കു​ഞ്ഞി​നെ​ ​ക​ടി​ച്ചു​കീ​റി​യ​ത്.
ഞാ​ൻ​ ​ഓ​ടി​ച്ചെ​ല്ലു​മ്പോ​ൾ​ ​എ​ന്റെ​ ​കു​ഞ്ഞി​നെ​ ​ക​ടി​ച്ചു​പ​റി​ക്കു​ന്നു.​ ​അ​പ്പോ​ഴേ​ ​എ​ടു​ത്തോ​ണ്ടു​ ​പോ​യ​താ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക്.​ ​എ​നി​ക്കി​നി​ ​കാ​ണാ​ൻ​ ​പോ​ലു​മി​ല്ല...​'​'​ ​കു​ട്ടി​യു​ടെ​ ​മ​ര​ണം​ ​എ​സ്.​എ.​ടി​ ​ആ​ശു​പ​ത്രി​യി​ൽ​ ​സ്ഥി​രീ​ക​രി​ച്ച​ശേ​ഷം​ ​വീ​ട്ടി​ലേ​ക്കു​ ​മ​ട​ങ്ങ​വേ​യാ​ണ് ​അ​മ്മ​ ​ഹ​ബീ​റ​യു​ടെ​ ​നെ​ഞ്ചു​പൊ​ട്ടി​യ​ ​വി​ലാ​പം.​ ​ഹ​ബീ​റ​ ​വി​ങ്ങി​പ്പൊ​ട്ടി​യ​പ്പോ​ൾ​ ​ആ​ശ്വ​സി​പ്പി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും​ ​പൊ​ട്ടി​ക്ക​ര​ഞ്ഞു.
ഏ​ഴു​വ​യ​സു​കാ​രി​ ​നി​യ​ ​ഫൈ​സ​ൽ​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യാ​ണ് ​മ​രി​ച്ച​ത്.​ ​മ​ക​ൾ​ ​മ​ര​ണ​ത്തോ​ട് ​മ​ല്ലി​ടു​മ്പോ​ഴും​ ​ഹ​ബീ​റ​ ​തോ​രാ​ക​ണ്ണീ​രു​മാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു,​​​ ​മൂ​ന്നു​ ​ഡോ​ഡ് ​പ്ര​തി​രോ​ധ​ ​വാ​ക്‌​സി​നെ​ടു​ത്ത​പ്പോ​ഴും​ ​മു​റി​വു​ക​ൾ​ ​എ​ല്ലാം​ ​ഉ​ണ​ങ്ങി​യ​പ്പോ​ഴും​ ​മ​ക​ൾ​ക്ക് ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ​ആ​ശ്വ​സി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RABIES DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA