SignIn
Kerala Kaumudi Online
Friday, 23 October 2026 8.30 PM IST

വെടിവച്ചുകൊല്ലാൻ രാത്രിയും ശ്രമം; വയനാട്ടിൽ വീട്ടമ്മയെ കടുവ കൊന്നുതിന്നു

READ ENGLISH VERSION

wayanad

 വൻ ജനരോഷം, മൃതദേഹം തടഞ്ഞുവച്ചു

 കടുവയെ കൊല്ലാൻ മിന്നൽ ഉത്തരവ്

പഞ്ചാരക്കൊല്ലി (വയനാട് ): നാട്ടിലിറങ്ങിയ നരഭോജി കടുവ ആദിവാസി വീട്ടമ്മയെ കൊന്നുതിന്നു. വയനാട്ടിൽ വനാതിർത്തിയോട് ചേർന്ന മേഖലയിലെ ജനങ്ങൾ അതീവ ഭീതിയിൽ. ജനങ്ങൾ മൃതദേഹം തടഞ്ഞുവച്ചതോടെ കടുവയെ വെടിവച്ചുകൊല്ലാനുള്ള അടിയന്തര ഉത്തരവ് ഇറക്കി വനംവകുപ്പ്. കുടുക്കാൻ കൂടും സ്ഥാപിച്ചു. നിറതോക്കുമായി രാത്രിയും വിദഗ്ദ്ധ സംഘം മേഖലയിൽ ജാഗ്രത പുലർത്തുകയാണ്. കണ്ണിൽപ്പെട്ടാൽ വെടിവയ്ക്കാനാണ് നീക്കം.

വനം വകുപ്പിന്റെ താത്കാലിക വാച്ചർ പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധയാണ് (45)അതിദാരുണമായി കൊല്ലപ്പെട്ടത്. തലവേർപെട്ടിരുന്നു. ഉടൽ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. പരിചയക്കാരനായ ചന്ദ്രന്റെ തോട്ടത്തിൽ കാപ്പി പറിക്കുന്ന ജോലിക്ക് പോയതായിരുന്നു രാധ. രാവിലെ എട്ടു മണിയോടെയാണ് അച്ചപ്പൻ സ്കൂട്ടറിൽ കൊണ്ടാക്കിയത്. 11.15 ന് വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘമാണ് മൃതദേഹം കണ്ടത്. തോട്ടത്തിന്റെ അതിർത്തിയിൽനിന്ന് 150 മീറ്റർ മാറി വനത്തിലായിരുന്നു മൃതദേഹം.

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പഞ്ചാരക്കൊല്ലി ഡിവിഷനിലാണ് ദുരന്തം. അടിമവേലയിൽ നിന്ന് മോചിപ്പിച്ച ആദിവാസികളെ പാർപ്പിച്ച,​ സർക്കാർ നിയന്ത്രണത്തിലുള്ള പഞ്ചാരക്കൊല്ലിയിലെ പ്രിയദർശനി ടീ പ്ളാന്റേഷനോട് ചേർന്നാണ് ഈ സ്ഥലം.

2019ലെ ഉരുൾപൊട്ടലിൽ ഇവരുടെ വീട് തകർന്നിരുന്നു. തൊട്ടടുത്തുള്ള ഷെഡിലാണ് താമസിച്ചിരുന്നത്. വീടുപണി പൂർത്തിയായി വരുന്നതേയുള്ളൂ. അതിനിടയിലാണ് ദുരന്തം. മക്കൾ: അനിൽ(24), അനിഷ (22).

മന്ത്രി കേളുവിനെ

വളഞ്ഞുവച്ചു

തണ്ടർ ബോൾട്ട് സംഘമാണ് പായിൽ പൊതിഞ്ഞ് മൃതദേഹം പുറത്തെടുത്തത്. സംഭവമറിഞ്ഞ് മന്ത്രി ഒ.ആർ. കേളു പാഞ്ഞെത്തി. മൃതദേഹം പ്രിയദർശനി എസ്റ്റേറ്റ് ഓഫീസിനു മുമ്പിൽ എത്തിച്ചു. കടുവയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ മന്ത്രിയെ വളഞ്ഞു. മന്ത്രി മൂന്ന് നാല് തവണ അനുനയത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രിയദർശനി ഓഫീസിൽ സർവകക്ഷിയോഗം ചേർന്നു. വനം മന്ത്രിയുമായി ബന്ധപ്പെട്ടു. കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിറങ്ങി. മന്ത്രി ഇക്കാര്യം അറിയിച്ചതോടെയാണ് ജനങ്ങൾ ശാന്തരായത്. രാധയുടെ പോസ്റ്റ് മോർട്ടം ഇന്നലെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടന്നു. സംസ്കാരം ഇന്ന്.സ്ഥലത്തെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.യു.ഡി.എഫ് ഇന്ന് മാനന്തവാടിയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്

വയനാട്ടിൽ കടുവയുടെ

എട്ടാം കൊലപാതകം

2015ഫെബ്രു. 10: കടുവ കൊന്നുതിന്നത് നൂൽപുഴയിൽ ഭാസ്‌കരനെ

2015 ജൂലായ്: കുറിച്യാട് ബാബു
2015 നവം: തോൽപ്പെട്ടിയിൽ ബസവൻ
2019 ഡിസം: പാടിച്ചിറ ജഡയൻ
2020 ജൂൺ: പുൽപ്പള്ളി ബസവൻ കൊല്ലി ശിവകുമാർ
2023 ജനു: പുതുശ്ശേരി തോമസ്
2023 ഡിസം: വാകേരി മൂടകൊല്ലി പ്രതിഷ്

11 ലക്ഷം നഷ്ടപരിഹാരം

1980ലെ ചട്ടങ്ങൾ പ്രകാരം 10 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകുന്നതെങ്കിലും രാധയുടെ ആശ്രിതർക്ക് 11 ലക്ഷം പ്രഖ്യാപിച്ചു. 5 ലക്ഷം ഇന്നലെ മന്ത്രി കേളു കൈമാറി. ബാക്കി തുക പിന്നീട് നൽകും

വ​യ​നാ​ട്ടി​ലെവ​ന്യ​മൃഗ
ആ​ക്ര​മ​ണ​ങ്ങൾ

151​ ​പേ​ർ:
വ​യ​നാ​ട്ടി​ൽ​ 1980​ ​മു​ത​ൽ​ 2023​ ​വ​രെ
വ​ന്യ​മൃ​ഗ​ങ്ങ​ളാ​ൽ​ ​കൊ​ല്ല​പ്പെ​ട്ട​വർ

86​ ​പേ​ർ:
തി​രു​നെ​ല്ലി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​മാ​ത്രം
ഈ​ ​കാ​ല​യ​ള​വി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​വ​ർ.

645​ ​പേ​ർ:
43​ ​വ​ർ​ഷ​ത്തി​നി​ട​യിൽ
ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റ​വർ

250​ :
വ​ന്യ​മൃ​ഗ​ങ്ങൾ
ത​ക​ർ​ത്ത​ ​വീ​ടു​കൾ

95:
ത​ക​ർ​ത്ത​ ​വാ​ഹ​ന​ങ്ങൾ

രാ​ധ​ ​ക്രി​ക്ക​റ്റ് ​താ​രം
മി​ന്നു​മ​ണി​യു​ടെ
അ​ടു​ത്ത​ ​ബ​ന്ധു

രാ​ധ​ ​ഇ​ന്ത്യ​ൻ​ ​വ​നി​ത​ ​ക്രി​ക്ക​റ്റ് ​താ​രം​ ​മി​ന്നു​മ​ണി​യു​ടെ​ ​അ​ടു​ത്ത​ ​ബ​ന്ധു.​ ​മി​ന്നു​മ​ണി​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​പ്പി​ട്ട​തോ​ടെ​യാ​ണ് ​വി​വ​രം​ ​പു​റ​ത്ത​റി​ഞ്ഞ​ത്.​ ​അ​ക്ര​മ​കാ​രി​യാ​യ​ ​ക​ടു​വ​യെ​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​പി​ടി​കൂ​ടി​ ​പ്ര​ദേ​ശ​ത്തെ​ ​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വ​നും​ ​സ്വ​ത്തി​നും​ ​സു​ര​ക്ഷ​ ​ന​ൽ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും​ ​മി​ന്നു​മ​ണി​ ​കു​റി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RADHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA