
തിരുവനന്തപുരം: റാഗിംഗെന്ന പേരിൽ ക്രിമിനൽ കുറ്റകൃത്യം നടത്തുന്നവരെ സർവകലാശാലകൾ പുറത്താക്കും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പിന്നീട് പ്രവേശനം നൽകില്ല. റാഗിംഗിനെതിരേ സന്ധിയില്ലാനയമാണ് യു.ജി.സിയുടേത്. റാഗിംഗ് പരാതികൾ അന്നു തന്നെ പൊലീസിലറിയിക്കണമെന്നും ഉടനടി സസ്പെൻഡ് ചെയ്യണമെന്നും കോളേജുകളോട് യൂണിവേഴ്സിറ്റികൾ നിർദ്ദേശിച്ചിട്ടുണ്ട്. റാഗിംഗിന്റെ പേരിലുള്ള ക്രിമിനൽവിനോദം അനുവദിക്കില്ലെന്ന് കേരള, ആരോഗ്യ യൂണിവേഴ്സിറ്റികളുടെ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി'യോട് പറഞ്ഞു.
മുറിവേൽപ്പിച്ചുള്ള റാഗിംഗ് പത്തു വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റകൃത്യമാണ്. ക്രിമിനൽ, റാഗിംഗ് വിരുദ്ധനിയമപ്രകാരം കേസെടുക്കും. വിദ്യാർത്ഥികൾക്ക് പരാതിപ്പെടാൻ കോളേജുകളിൽ സംവിധാനമുണ്ടാവണം.പ്രിൻസിപ്പലും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പൊലീസ് എസ്.എച്ച്.ഒയുമടങ്ങിയ സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് പരാതികൾ പരിഗണിക്കണം. ക്യാമ്പസുകളിൽ സിസി.ടിവി ക്യാമറകളുണ്ടാവണം. ഇരകൾക്ക് മനഃശാസ്ത്രപരവും സാമൂഹ്യവുമായ പിന്തുണയും കൗൺസലിംഗും നൽകണം. റാഗിംഗ് പരാതി അവഗണിച്ചാൽ കോളേജ് അധികൃതർക്ക് പ്രതിക്ക് നൽകുന്ന ശിക്ഷ ലഭിക്കും. നടപടിയെടുക്കാത്ത സ്ഥാപനമേധാവിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. 2വർഷം തടവും 10,000രൂപ പിഴയും ശിക്ഷ കിട്ടാം. മെഡിക്കൽ കോളേജിലെ റാഗിംഗ് മറച്ചുവച്ചാൽ കോളേജിന്റെ അംഗീകാരം നഷ്ടമാവും.
നഗ്നരാക്കി
ഒറ്റക്കാലിൽ
മണ്ണാർകാട്ടെ കോളേജിൽ ഇടിക്കട്ട, പട്ടിക,കല്ല് എന്നിവയുപയോഗിച്ചുള്ള ആക്രമണം.
പാറശാലയിൽ കോളേജ് വിദ്യാർത്ഥിയെ ക്ലാസിൽ നിന്നിറക്കി കാടുപിടിച്ച സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിച്ചശേഷം വിവസ്ത്രനാക്കി ഫോട്ടെയെടുത്ത് പ്രചരിപ്പിച്ചു.
മഹാരാജാസിലെ വിദ്യാർത്ഥിയെ രാത്രി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് തലയിൽ വെള്ളമൊഴിച്ചു.
കോട്ടയത്തെ പോളിടെക്നിക്കിൽ വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നഗ്നരാക്കി ഒറ്റക്കാലിൽ നിറുത്തി മദ്യം കുടിപ്പിച്ചു.
നാട്ടകം പോളിടെക്നിക്കിൽ റാഗിംഗിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ വൃക്ക തകരാറിലായി
ക്രൂരമർദ്ദനമേറ്റ ചാവക്കാട്ടെ പ്ലസ് വൺ വിദ്യാർത്ഥിയുടെ നട്ടെല്ലിന്റെ ഡിസ്കിന് തകരാർ.
പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥ് ക്രൂരമർദ്ദനത്തിനിരയായി
മണ്ണുത്തി കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥി മഹേഷ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു.
തിരുവനന്തപുരത്തെ നീന്തൽ പരിശീലനകേന്ദ്രത്തിലെ ഏഴാം ക്ലാസുകാരി കുഴഞ്ഞുവീണു
കൂരിരിട്ടത്ത് ക്യാമ്പസിൽ പോയി 'വിറകൊടിക്കൽ' റാഗിംഗ് കേരള സർവകലാശാലയിൽ
''. കുറ്റക്കാരെ പിരിച്ചു വിടും. റാഗിംഗ് വിരുദ്ധ സെല്ലുകൾ ശക്തിപ്പെടുത്തും.''
-ഡോ.മോഹനൻ കുന്നുമ്മേൽ,
കേരള,ആരോഗ്യ യൂണി.വി.സി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |