SignIn
Kerala Kaumudi Online
Thursday, 22 October 2026 5.01 PM IST

ട്രാക്കിൽ തീക്കളി; ട്രെയിൻ അട്ടിമറിക്ക് തുടരെ ശ്രമം,​ 10 വർഷത്തിനിടെ നൂറോളം ശ്രമങ്ങൾ

READ ENGLISH VERSION
train

തിരുവനന്തപുരം: ട്രാക്കിൽ പോസ്റ്റും മരവും കല്ലും കോൺക്രീറ്റ് പാളികളുമൊക്കെയിട്ട് സംസ്ഥാനത്ത് ട്രെയിൻ അട്ടിമറിക്കാൻ കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായത് നൂറോളം ശ്രമങ്ങൾ. ലക്ഷക്കണക്കിന് യാത്രക്കാരുടെ സുരക്ഷയെ വെല്ലുവിളിച്ചാണ് ഈ തീക്കളി. സാമൂഹ്യ വിരുദ്ധരും മദ്യപരുമാണ് പിന്നിലെന്ന് എഴുതിത്തള്ളുന്ന പൊലീസും റെയിൽവേയും സംഘടിതമായ ആസൂത്രണമുണ്ടോയെന്ന് കണ്ടെത്തുന്നില്ല.

കുണ്ടറയിൽ ട്രാക്കിൽ ടെലിഫോൺ പോസ്റ്റിട്ട് രണ്ടുവട്ടം പാലരുവി എക്സ്‌പ്രസ് അട്ടിമറിക്കാൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. അട്ടിമറിശ്രമങ്ങളിൽ തീവ്രവാദ ബന്ധവും സംശയിക്കുന്നതിനാൽ എൻ.ഐ.എയടക്കം അന്വേഷണത്തിനുണ്ട്. വിജനമായ സ്ഥലങ്ങളായതിനാൽ സി.സി ടിവി ദൃശ്യങ്ങളടക്കം കിട്ടാത്തതാണ് അന്വേഷണത്തിന് പ്രധാന വെല്ലുവിളി. ട്രാക്കുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അട്ടിമറിശ്രമക്കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് റെയിൽവേ ബോധവത്കരണവും നടത്തുന്നുണ്ട്.

ട്രെയിൻ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നാണ് കേന്ദ്രനിലപാട്. കേസെടുക്കൽ,അന്വേഷണം,ട്രെയിനിലെ സുരക്ഷ എന്നിവ പൊലീസിനാണ്. റെയിൽവേ സ്വത്തുക്കളുടെയും വസ്തുവകകളുടെയും സംരക്ഷണം ആർ.പി.എഫിനും.

പാളത്തിൽ കല്ലും

കോൺക്രീറ്റും

കോഴിക്കോട്ട് ഡ്രില്ലിംഗ് യന്ത്രമുപയോഗിച്ച് പാളത്തിൽ 34 ദ്വാരങ്ങളുണ്ടാക്കി. കൊച്ചിയിൽ കുമ്പളംപാലത്തിലെ 13ഗ്രില്ലുകളഴിച്ച് പാളത്തിൽ വച്ചു. കാസർകോട്ട് തുരങ്കത്തിലെ പാളത്തിൽ ക്ലോസറ്റുംകല്ലുകളും

ഷെർണൂർ-നിലമ്പൂർപാസഞ്ചറിന്റെ ബ്രേക്കും ഫീഡർപൈപ്പുകളും മുപ്പതിടത്ത് മുറിച്ചു. കുമ്പള-കാസർകോട് ട്രാക്കിൽ കൂറ്റൻകല്ല്. വളപട്ടണത്ത് പാലത്തിൽ കരിങ്കല്ല്. തെന്മലയിൽ 50മീറ്റർപാളങ്ങൾക്കിടയിൽ പാറക്കല്ല് വച്ചു

ഫറോക്കിൽ ട്രാക്കുകൾ യോജിപ്പിക്കുന്നിടത്ത് ഇരുമ്പുകട്ടകൾ. ആലപ്പുഴയിൽ പാളംകോൺക്രീറ്റിൽ ഉറപ്പിച്ചിരുന്ന 11ക്ലിപ്പുകൾ ഇളക്കിമാറ്റി. കല്ലായിയിൽ പാളത്തിൽ സ്ഫോടകവസ്തു.

തലയോലപ്പറമ്പിൽ ട്രാക്കിൽ കോൺക്രീറ്റ്സ്ലാബുകളും തടിക്കഷണങ്ങളും നിരത്തിയിട്ടു.

കായംകുളത്ത് പഴയപാളം കൊണ്ടിട്ടു. കല്ലായിയിൽ അഞ്ചിടത്ത് സിഗ്നൽകേബിൾ മുറിച്ചു

20 വർഷംവരെ

തടവു ശിക്ഷ

ഇരുപതു വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം. വിമാനം, കപ്പൽ, റെയിൽ അടക്കം യാത്രാസംവിധാനങ്ങൾ തകർക്കുന്നതിനുള്ള ബി.എൻ.എസ് 327(1), ട്രെയിൻഅട്ടിമറിക്കുള്ള ബി.എൻ.എസ് 150(1എ), റെയിൽവേ നിയമത്തിലെ 153അടക്കം ജാമ്യമില്ലാവകുപ്പുകൾ ചുമത്തും.

ട്രെയിൻ യാത്രക്കാരുടെ എണ്ണം

(ഒരു വർഷത്തെ കണക്ക്)

തിരുവനന്തപുരം----------------------1.31കോടി

കോഴിക്കോട്-----------------------------1.14കോടി

എറണാകുളംസൗത്ത്--------------- 87.96ലക്ഷം

കൊല്ലം--------------------------------------82.75ലക്ഷം

കണ്ണൂർ--------------------------------------72.11ലക്ഷം

തൃശൂർ--------------------------------------69.35ലക്ഷം

എറണാകുളംടൗൺ-------------------50.13ലക്ഷം

പാലക്കാട്----------------------------------47.61ലക്ഷം

3000കോടി

തിരുവനന്തപുരം, പാലക്കാട്

ഡിവിഷനുകളിലെ വരുമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA