SignIn
Kerala Kaumudi Online
Thursday, 22 October 2026 7.49 PM IST

മദ്ധ്യ തെക്കൻ ജില്ലകളിൽ മൂന്ന് ദിവസം ശക്തമായ മഴ

heavy-rain

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്ധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നൽ, കാറ്റ് എന്നിവയ്ക്കും സാദ്ധ്യത.വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴയുണ്ടാകും.

തെക്കൻ കർണാടക മുതൽ ഗൾഫ് ഒഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായതിനാലാണിത്.വൈകിട്ടാണ് മഴ സാദ്ധ്യത.പകൽ സമയങ്ങളിൽ താപനില ചെറിയ രീതിയിൽ ഉയ‌‌ർന്നേക്കും.

ഇന്നലെയും തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.ശ്രീലങ്കയ്ക്ക്‌ സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കും.

ഇന്നത്തെ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരത്ത് മത്സ്യബന്ധനം പാടില്ല

കേരള ,തമിഴ്നാട് തീരങ്ങളിൽ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA