SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

നവീൻ ബാബുവിനെതിരെ ദിവ്യ പരാതിപ്പെട്ടിട്ടില്ല: മന്ത്രി

k-rajan-

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട കണ്ണൂർ എ.ഡി.എം നവീൻബാബു കൈക്കൂലി വാങ്ങിയതായി ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ മുമ്പാകെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരാതിപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെ.രാജൻ. നിയമസഭയിൽ ടി.സിദ്ദിഖ്, കെ.ബാബു, ടി.ജെ.വിനോജ്, സനീഷ്‌കുമാർ ജോസഫ് എന്നിവരുടെ ചോദ്യങ്ങൾക്ക് വ്യാഴാഴ്ച മന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണിത്.

നവീൻബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ജോയിന്റ് കമ്മിഷണർ കണ്ടെത്തിയത്. പെട്രോൾ പമ്പിന് എതിർപ്പില്ലാ രേഖ നൽകുന്നതിൽ എ.ഡി.എമ്മിന്റെ ഭാഗത്തു കാലതാമസമുണ്ടായിട്ടില്ലെന്നു കണ്ടെത്തി. എ.ഡി.എമ്മിന്റെ യാത്രയയപ്പു ചടങ്ങിലേക്കു ദിവ്യ ക്ഷണിക്കാതെ കയറി വരികയായിരുന്നു.

ചടങ്ങ് തുടങ്ങാറായോ എന്നറിയാൻ കളക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ദിവ്യയുടെ സി.എ അന്നേദിവസം പലവട്ടം വിളിച്ചിരുന്നു. പ്രാദേശിക ചാനൽ എത്തി പരിപാടി ചിത്രീകരിച്ചതും ദിവ്യ ആവശ്യപ്പെട്ടിട്ടാണ്. ചടങ്ങിനു ശേഷം നവീൻബാബു മാനസിക സമ്മർദ്ദത്തിലും വിഷമത്തിലുമായിരുന്നുവെന്നും ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA