SignIn
Kerala Kaumudi Online
Thursday, 10 September 2026 3.19 AM IST

പി.കെ.ചെറിയ അനുജൻ രാജ പുതിയ സാമൂതിരി

e

കോഴിക്കോട്: പുതിയ സാമൂതിരിയായി തിരുവണ്ണൂർ പുതിയ കോവിലകം സ്വദേശിയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ റിട്ട. റീജിയണൽ മാനേജരുമായ പി.കെ. ചെറിയ അനുജൻ രാജ (89) സ്ഥാനമേൽക്കും. കിഴക്കുംപാട്ട് ഇല്ലത്തെ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും തിരുവണ്ണൂർ പുതിയ കോവിലകത്തെ കുഞ്ഞി അനുജത്തി തമ്പുരാട്ടിയുടെയും മകനാണ്. എസ്.ബി.ഐയിലെ ഔദ്യോഗിക ജീവിതത്തിനിടെ മൂന്ന് വർഷം മസ്കറ്റിൽ ഡെപ്യൂട്ടേഷനിലും ചെറിയ അനുജൻ രാജ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ എറണാകുളം കണ്ടനാട്ടെ സുരഭി നഗറിലാണ് താമസം. നിലമ്പൂർ കോവിലകത്തെ മല്ലികാ രാജയാണ് ഭാര്യ. ശാലിനി വിനോദ്, ശൈലേഷ് വർമ്മ എന്നിവരാണ് മക്കൾ. ശൈലേഷ് എൻജിനിയറായി അമേരിക്കയിൽ ജോലി ചെയ്യുന്നു. ഡോ. എ. വിനോദ് (ഗ്യാസ്‌ട്രോ എൻറോളജിസ്റ്റ്, അമൃത ആശുപത്രി, കൊച്ചി), കൃപാ ശൈലേഷ് (എൻജിനിയർ, യു.എസ്.എ.) എന്നിവരാണ് മരുമക്കൾ. നിലവിലെ സാമൂതിരിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പുതിയ സാമൂതിരി സ്ഥാനമേൽക്കുക.

ഏറാൾപ്പാടായി പി.സി. ഏട്ടനുണ്ണിരാജ

മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ പി.സി. ഏട്ടനുണ്ണിരാജ സാമൂതിരി-നെടിയിരിപ്പ് സ്വരൂപത്തിലെ അടുത്ത ഏറാൾപ്പാടായി (രണ്ടാം സ്ഥാനി) ചുമതലയേൽക്കും. ദക്ഷിണ റെയിൽവേയിൽ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ഏട്ടനുണ്ണിരാജ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA