SignIn
Kerala Kaumudi Online
Thursday, 22 October 2026 1.38 PM IST

രാജ്ഭവൻ ഇനി ലോക്ഭവൻ

READ ENGLISH VERSION
raj

തിരുവനന്തപുരം: ഗവർണറുടെ ആസ്ഥാനമായ രാജ്ഭവൻ ഇനി ലോക്ഭവൻ കേന്ദ്ര

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരമാണ് പേരു മാറ്റം. കേന്ദ്രം ഉത്തരവിറക്കിയതോടെ കേരള രാജ്ഭവനും ലോക് ഭവനാകും.

പേരു മാറ്റം ഉടൻ നടപ്പാക്കാനും ഔദ്യോഗിക രേഖകളിലും ആശയ വിനിമയത്തിലുമെല്ലാം ലോക്ഭവനെന്ന് ഉപയോഗിക്കാനും ഗവർണർ ആർലേക്കർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മുംബായിൽ നിന്ന് ഇന്ന് രാത്രി ഗവർണർ തിരിച്ചെത്തിയാലുടൻ ഇതിനുള്ള നടപടികൾ പൂർത്തിയാക്കും. ചൊവ്വാഴ്ചയോടെ വെള്ളയമ്പലത്ത് രാജ്ഭവന്റെ പ്രവേശന കവാടത്തിൽ സ്വർണലിപികളിൽ ലോക്ഭവൻ എന്നെഴുതും.

ഗവർണറുടെ ഔദ്യോഗിക വസതിയും ഓഫീസുമാണ് 12 ഹെക്ടറിലുള്ള രാജ്ഭവൻ. 1956ൽ സംസ്ഥാനം രൂപീകരിക്കുമ്പോൾ മൂന്ന് രാജ്ഭവനുകളുണ്ടായിരുന്നു. തൈക്കാട്ടെ ഗവ.ഗസ്റ്ര്‌ഹൗസ്, എറണാകുളത്തെ ബോൾഗാട്ടി പാലസ്, ദേവികുളം കൊട്ടാരം . ബോൾഗാട്ടി, ദേവികുളം പാലസുകൾ മരാമത്ത്, ടൂറിസം വകുപ്പുകൾക്ക് കൈമാറി. തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന കൊട്ടാരമാണ് രാജ്ഭവനാക്കിയത്.

യുദ്ധകാലത്തെ

സൈനികആസ്ഥാനം

ഒന്നാംലോക മഹായുദ്ധകാലത്ത് 1914മുതൽ 1918വരെ തിരുവിതാംകൂർ സൈന്യത്തിന്റെ വാർ ഓഫീസും സൈനികമേധാവിയുടെ ഔദ്യോഗിക വസതിയുമായിരുന്നു .

1919മുതൽ രാജകുടുംബത്തിന്റെ ഗസ്റ്റ് പാലസ്. 1937മുതൽ ട്രാവൻകൂർ സർവകലാശാലയുടെ ഗസ്റ്റ്ഹൗസ്.

ജീവനക്കാർക്കായി 71ക്വാർട്ടേഴ്സുകൾ, ആശുപത്രി, പോസ്റ്റ്ഓഫീസ്, ലൈബ്രറി, പൂന്തോട്ടം, കളിസ്ഥലങ്ങൾ, കൃഷിയിടങ്ങൾ, ബാൻഡ് സ്റ്റാൻഡുകൾ .

രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും താമസിക്കാൻ ആഡംബര സൗകര്യങ്ങളുള്ള പ്രസിഡൻഷ്യൽ സ്യൂട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJBHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA