SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.09 AM IST

ദുരിതാശ്വാസ നിധി വകമാറ്റിയത് വിശ്വാസ വഞ്ചന: രാജീവ് ചന്ദ്രശേഖർ

1

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ കാണിച്ച ഗുരുതര വീഴ്ചയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച കോടിക്കണക്കിന് രൂപ വകമാറ്റി മറ്റാവശ്യങ്ങൾക്കായി ധൂർത്തടിച്ചതാണെന്ന് സി.എ.ജി റിപ്പോർട്ട് പുറത്തു വന്നതോടെ തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് വന്ന കോടിക്കണക്കിന് രൂപ ഇടത് സർക്കാർ വകമാറ്റി ചെലവഴിക്കുകയാണെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞതാണ്. അടിയന്തര സഹായം എത്തിക്കേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് മാറ്റിയ നടപടി ഗുരുതരമായ വിശ്വാസവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA